ഫ്രാൻസീസ് പാപ്പായും പലസ്തീൻ പ്രസിഡൻറ് മഹ്മുദ് അബ്ബാസും (Mahmoud Abbas), വത്തിക്കാനിൽ, 04/11/2021 ഫ്രാൻസീസ് പാപ്പായും പലസ്തീൻ പ്രസിഡൻറ് മഹ്മുദ് അബ്ബാസും (Mahmoud Abbas), വത്തിക്കാനിൽ, 04/11/2021 

പാപ്പായും പലസ്തീൻ പ്രസിഡൻറും തമ്മിലൊരു കൂടിക്കാഴ്ച വത്തിക്കാനിൽ!

പലസ്തീൻറെ പ്രസിഡൻറ് മഹ്മുദ് അബ്ബാസ് പാപ്പായെ സന്ദർശിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പാ പലസ്തീൻറെ പ്രസിഡൻറ് മഹ്മുദ് അബ്ബാസിനെ (Mahmoud Abbas) വത്തിക്കാനിൽ സ്വീകരിച്ചു.

നാലാം തീയതി വ്യാഴാഴ്‌ച (04/11/21) ആയിരുന്നു ഫ്രാൻസീസ് പാപ്പായും അദ്ദേഹവു തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, പ്രസ്സ് ഓഫീസ്, ഒരു പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.

പാപ്പായും പ്രസിഡൻറും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡൻറ് മഹ്മുദ് അബ്ബാസ്, വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും വത്തിക്കാൻറെ വിദേശകാര്യലായത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായി സംഭാഷണത്തിൽ ഏർപ്പെട്ടു.

സൗഹാർദ്ദപരമായിരുന്ന ഈ കൂടിക്കാഴ്ചാവേളയിൽ വത്തിക്കാനും പലസ്തീനും തമ്മിലുള്ള നല്ല ബന്ധം ഇരുവിഭാഗത്തിനും പൊതുതാല്പര്യമുള്ള കാര്യങ്ങൾ എന്നിവ ചർച്ചാവിഷയങ്ങളായി.

ഭിന്നമതവിശ്വാസികൾക്കിടയിൽ മാനവസാഹോദര്യവും സമാധാനപരമായ സഹജീവനവും പരിപോഷിപ്പേക്കണ്ടതിൻറെയും ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, അന്താരാഷ്ട്ര സമൂഹത്തിൻറെ ഉപരി ഊർജ്ജസ്വലമായ സഹായത്തോടുകൂടി സംഭാഷണം പുനരാരംഭിക്കേണ്ടതിൻറെയും ആവശ്യകതയും ഈ കൂടിക്കാഴ്ച എടുത്തുകാട്ടുന്നു. അതുപോലെതന്നെ, ജറുസലേം സംഘർഷത്തിൻറെയല്ല സമാഗമത്തിൻറെ വേദിയായി സകലരും അംഗീകരിക്കണമെന്നും മൂന്നു അബ്രഹാമിക മതങ്ങളെ സംബന്ധിച്ച് ഈ വിശുദ്ധനഗരത്തിനുള്ള സാർവ്വത്രികമൂല്യവും അതിൻറെ അനന്യതയും അന്താരാഷ്ട്രതലത്തിൽ ഉറപ്പു നല്കുന്ന ഒരു സവിശേഷ പദവി വഴി പരിരക്ഷിക്കണമെന്നും ഈ കൂടിക്കാഴ്ച ഊന്നിപ്പറയുന്നു. ആയുധങ്ങളുടെ ഉപയോഗം ഒഴിവാക്കുകയും എല്ലാത്തരം തീവ്രവാദങ്ങൾക്കും മൗലികവാദങ്ങൾക്കുമെതിരെ പോരാടുകയും ചെയ്തുകൊണ്ട് സമാധാനത്തിനായി പ്രവർത്തിക്കേണ്ടതി ൻറെ അടിയന്തരപ്രാധാന്യവും പരാമർശ വിഷയമായി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2021, 14:12