ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ച്ചയ്ക്കിടെ ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ ദിവസത്തെ പൊതുകൂടിക്കാഴ്ച്ചയ്ക്കിടെ 

സ്വന്തം ബലഹീനതകൾ അറിഞ്ഞ് മറ്റുള്ളവരെ വിധിക്കുക: ഫ്രാൻസിസ് പാപ്പാ

സഹോദരങ്ങളുടെ തെറ്റുകളിൽ വിധിക്കുന്നത് ആത്മശോധനയോടെയാകണമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്വന്തം ബലഹീനതകൾ തിരിച്ചറിഞ്ഞ് വേണം മറ്റുള്ളവരുടെ ബലഹീനതകളിൽ അവരെ തെറ്റുകാരായി വിധിക്കാൻ തുനിയുന്നത് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ സഹോദരങ്ങളെ തിരുത്തുവാൻ നമ്മെ പ്രേരിപ്പിക്കുന്ന യഥാർത്ഥ കാരണം എന്തെന്ന് സ്വയം ചോദിക്കണമെന്ന് ഓർമിപ്പിച്ച പാപ്പാ, അവരുടെ തെറ്റുകളിൽ നാം ഉത്തരവാദികളാണോയെന്ന് സ്വയം ചോദിക്കണമെന്നും കൂട്ടിച്ചേർത്തു. നവംബർ മൂന്നിനാണ് പാപ്പാ ഇങ്ങനെ ട്വിറ്ററിൽ കുറിച്ചത്.

നവംബർ 3 ബുധനാഴ്ച വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചുനടന്ന പൊതുകൂടിക്കാഴ്ച്ചവേളയിൽ വിശുദ്ധ പൗലോശ്ലീഹാ ഗലാത്തിയാക്കാർക്കെഴുതിയ ലേഖനം അഞ്ചാം അധ്യായത്തിൽനിന്നുള്ള വാക്യങ്ങളെ അധികരിച്ചു നടത്തിയ ഉദ്ബോധനത്തിൽ സഹോദരങ്ങളോടുള്ള സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, മറ്റുള്ളവരെ സ്നേഹത്തോടെ തിരുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാപ്പാ പഠിപ്പിച്ചിരുന്നു. പൊതുകൂടിക്കാഴ്ച (#GeneralAudience) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ ട്വീറ്റ്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: When we are tempted to judge others badly, we must rather reflect on our own weakness. It is good to ask ourselves what drives us to correct a brother or a sister, and if we are not in some way co-responsible for their mistake. #GeneralAudience

IT: Quando siamo tentati di giudicare male gli altri, dobbiamo anzitutto riflettere sulla nostra propria fragilità. È bene domandarci che cosa ci spinge a correggere un fratello o una sorella, e se non siamo in qualche modo corresponsabili del suo sbaglio. #UdienzaGenerale

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2021, 17:50