ഉത്തരവാദിത്വമുള്ള വ്യക്തികളാകുക ഉത്തരവാദിത്വമുള്ള വ്യക്തികളാകുക 

ഭൂമിയെക്കുറിച്ച് ഉത്തരവാദിത്വമുള്ള മനുഷ്യരാവുക: ഫ്രാൻസിസ് പാപ്പാ

ഇപ്പോഴത്തെ കാലാവസ്ഥാപ്രതിസന്ധിയിൽ, ഇനിയും കാത്തിരിക്കാതെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാൻ പരിശ്രമിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെടുത്തി, സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ, ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ, നവംബർ 31 മുതൽ ആരംഭിച്ച ഇരുപത്തിയാറാം സമ്മേളനം കോപ് 26, തുടരുന്ന അവസരത്തിൽ, അതുമായി ബന്ധപ്പെടുത്തി, നിലവിലെ കാലാവസ്ഥാപ്രതിസന്ധികളിൽ ബുദ്ധിമുട്ടുന്ന മനുഷ്യരിലേക്ക് ശ്രദ്ധ തിരിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്‌തു.

നവംബർ രണ്ടിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, ഇനിയും കാത്തിരിക്കാതെ, പ്രകൃതിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. സ്വന്തം കാര്യങ്ങളും, പ്രകൃതിയുടെ സംരക്ഷണവും ഏറ്റെടുക്കാൻ പര്യാപ്‌തമായ ഒരു ഭാവിയെ വാർത്തെടുക്കാൻവേണ്ടി, ഉത്തരവാദിത്വപരമായും അടിയന്തിരമായും ധൈര്യപൂർവ്വം പ്രവർത്തിക്കാൻ സാധിക്കണമെന്ന് പാപ്പാ എഴുതി. കോപ് 26 (#COP26) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: There is no time to wait. Unfortunately, there are too many people suffering from the environmental crisis. Urgent and courageous action is needed along with the responsible preparation of a future in which humanity will be capable of taking care of itself and nature. #COP26

IT: Non c’è più tempo per aspettare; sono troppi, ormai, i volti umani sofferenti di questa crisi climatica. Bisogna agire con urgenza, coraggio e responsabilità per preparare un futuro nel quale l’umanità sia in grado di prendersi cura di sé stessa e della natura. #COP26

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2021, 16:02