ഫ്രാൻസിസ് പാപ്പാ ജനങ്ങൾക്കിടയിൽ ഫ്രാൻസിസ് പാപ്പാ ജനങ്ങൾക്കിടയിൽ 

ക്രിസ്തുവാണ് മോചനം നൽകുന്നവൻ: ഫ്രാൻസിസ് പാപ്പാ

പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും മോചനം നൽകുന്നവൻ ക്രിസ്തുവാണെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ജീവിതത്തിൽ ആളുകൾ അനുഭവിക്കുന്ന ആന്തരിക ശൂന്യത, ഒറ്റപ്പെടൽ എന്നിവയിൽനിന്നുള്ള മോചനം നൽകുന്നതും, പാപത്തിൽനിന്നും ദുഃഖത്തിൽനിന്നും രക്ഷിക്കുന്നതും ക്രിസ്തുവാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവിനാൽ രക്ഷിക്കപ്പെടുവാൻ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നവരെ ജീവിതത്തിലെ തിന്മകളിൽനിന്ന് മോചിക്കുന്ന ക്രിസ്തുവിനെക്കുറിച്ച് നവംബർ 24 ബുധനാഴ്ച എവഞ്ചേലി ഗൗദിയും (#EvangeliiGaudium) എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിലൂടെയാണ് പാപ്പാ എഴുതിയത്. സുവിശേഷത്തിലൂടെ യേശുവിനെ കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും ഹൃദയവും, ജീവിതം മുഴുവനും, സുവിശേഷം നൽകുന്ന സന്തോഷത്താൽ നിറയുമെന്ന് പാപ്പാ എഴുതി.

2013 നവംബർ 24-ന്, വിശ്വാസത്തിന്റെ വർഷം അവസാനിക്കുന്ന വേളയിൽ, ക്രിസ്തുവിന്റെ രാജത്വത്തിരുന്നാളുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പാ തന്നെ നൽകിയ എവഞ്ചേലി ഗൗദിയും എന്ന അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയതിന്റെ എട്ടാം വാർഷികദിനത്തിലാണ്, സുവിശേഷം നൽകുന്ന സന്തോഷത്തെക്കുറിച്ചും, ക്രിസ്തു നൽകുന്ന മോചനത്തിന്റെ അനുഭവത്തെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ വീണ്ടും എല്ലാവരെയും ഓർമ്മിപ്പിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: The joy of the gospel fills the hearts and lives of all who encounter Jesus. Those who accept His offer of salvation are set free from sin, sorrow, inner emptiness and isolation. #EvangeliiGaudium

IT: La gioia del Vangelo riempie il cuore e la vita intera di coloro che si incontrano con Gesù. Coloro che si lasciano salvare da Lui sono liberati dal peccato, dalla tristezza, dal vuoto interiore, dall’isolamento. #EvangeliiGaudium

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 November 2021, 16:39