ഫ്രാൻസിസ് പാപ്പാ യഹൂദസമൂഹത്തോടൊപ്പം - സ്ലോവാക്കിയയിൽനിന്നുള്ള ചിത്രം ഫ്രാൻസിസ് പാപ്പാ യഹൂദസമൂഹത്തോടൊപ്പം - സ്ലോവാക്കിയയിൽനിന്നുള്ള ചിത്രം 

സാഹോദര്യം വളർത്തുക: ഫ്രാൻസിസ് പാപ്പാ

സാഹോദര്യം പഠിപ്പിക്കുന്ന സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഇന്നും യൂറോപ്പിലും മറ്റു പലയിടങ്ങളിലും സാഹോദര്യത്തിന്റെ മൂല്യങ്ങൾക്ക് എതിരായി നിലനിൽക്കുന്ന യഹൂദവിരുദ്ധത ഇല്ലാതാകേണ്ട ഒരു തിന്മയായെന്ന് ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. നവംബർ ഒൻപതിന് ട്വിറ്ററിൽ എഴുതിയ സന്ദേശത്തിൽ സഹോദര്യം പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണമെന്നും, അതുവഴി സഹോദര്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന അക്രമങ്ങൾ നിലനിൽക്കാതിരിക്കാൻ പരിശ്രമിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

1938 നവംബർ ഒമ്പതിനും പത്തിനും ഇടയ്ക്കുള്ള രാത്രിയിൽ ജർമനിയിലെ ബെർലിനിൽ യഹൂദർക്കെതിരായി പുറപ്പെട്ട അക്രമങ്ങളുടെ വാർഷികദിനത്തിലാണ് യഹൂദർക്കെതിരായി ഇപ്പോഴും പല രാജ്യങ്ങളിലും നിലനിൽക്കുന്ന വിരോധത്തിനെതിരെ പാപ്പാ എഴുതിയത്. “തകർന്ന ചില്ലുകളുടെ രാത്രി” എന്ന പേരിലാണ് പിന്നീട് ആ ദിനം അറിയപ്പെട്ടത്. നവംബർ പതിനാറുവരെ തുടർന്ന അക്രമങ്ങളിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും ഏതാണ്ട് അഞ്ഞൂറോളം സിനഗോഗുകൾ അഗ്നിക്കിരയാക്കപ്പെട്ടതായും കരുതപ്പെടുന്നു.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Let us commit ourselves to fostering an education in fraternity, so that the outbursts of hatred that would destroy that fraternity will not prevail. The threat of antisemitism still lurking in Europe and elsewhere is a threat that must be defused.

IT: Impegniamoci a promuovere una educazione alla fraternità, così che i rigurgiti di odio che vogliono distruggerla non prevalgano. La minaccia dell’antisemitismo, che ancora serpeggia in Europa e altrove, è una miccia che va spenta.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2021, 17:59