ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ 

പാപ്പാ: ഹൃദയത്തെ ശബ്ദനിരുദ്ധമാക്കരുത്, നാം പരസ്പരം കാതോർക്കണം.

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സഭയുടെയും ലോകത്തിൻറെയും പ്രശ്നങ്ങളും ആശയാശങ്കകളും ശ്രവിക്കാൻ നമുക്കുള്ള വിളിയെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

 “സിനഡ്” (#Synod), “ശ്രവിക്കുന്നസഭ” (#ListeningChurch)  എന്നീ ഹാഷ്ടാഗുകളോടുകൂടി ശനിയാഴ്ച (16/10/21) കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തലുള്ളത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

“ഓരോ സഭയുടെയും ഓരോ നാടിൻറെയും ചോദ്യങ്ങളും ആശങ്കകളും പ്രതീക്ഷകളും ശ്രവിക്കാൻ പരിശുദ്ധാത്മാവ് നമ്മോട് ആവശ്യപ്പെടുന്നു. കൂടാതെ ലോകത്തെയും അത് നമ്മുടെ മുന്നിൽ ഉയർത്തുന്ന വെല്ലുവിളികളെയും മാറ്റങ്ങളെയും കേൾക്കാനും. നമ്മുടെ ഹൃദയത്തെ ശബ്ദനിരുദ്ധമാക്കരുത്. നമുക്ക് പരസ്പരം കാതോർക്കാം. #സിനഡ് #ശ്രവിക്കുന്നസഭ  ”.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

IT: Lo Spirito ci chiede di metterci in ascolto delle domande, degli affanni, delle speranze di ogni Chiesa, di ogni Paese. E anche in ascolto del mondo, delle sfide e dei cambiamenti che ci mette davanti. Non insonorizziamo il cuore. Ascoltiamoci. #Synod #ChiesaInAscolto

EN: The Spirit asks us to listen to the questions, concerns and hopes of every Church, people and nation.  And to listen to the world, to the challenges and changes that it sets before us.  Let us not soundproof our hearts; let us listen to one another. #ListeningChurch

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 October 2021, 12:58