പ്രാർത്ഥനയുടെ നിമിഷത്തിൽ: ഫ്രാൻസിസ് പാപ്പാ പ്രാർത്ഥനയുടെ നിമിഷത്തിൽ: ഫ്രാൻസിസ് പാപ്പാ 

പ്രാർത്ഥന നൽകുന്ന പ്രത്യാശ അജയ്യം: ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥന മനുഷ്യഹൃദയത്തിൽ പകരുന്ന പ്രത്യാശ അതിശക്തമെന്ന് ഫ്രാൻസിസ് പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രാർത്ഥന മനുഷ്യഹൃദയത്തിൽ അജയ്യമായ ഒരു പ്രത്യാശയാണ് പകർന്നുനൽകുന്നതെന്നും ദൈവസ്നേഹം ഉള്ളിലുണ്ടെങ്കിൽ ഏതൊരു അനുഭവവും നന്മയായി മാറുമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. നമ്മുടെ ജീവിതയാത്രയിൽ ഏതുതരം അനുഭവങ്ങൾ നമ്മുടെ ഹൃദയത്തെ സ്പർശിച്ചാലും ദൈവസ്നേഹത്തിന് അവയെല്ലാം നല്ല അനുഭവങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും പാപ്പാ ട്വിറ്ററിൽ കുറിച്ചു. പ്രാർത്ഥന എന്ന ഹാഷ്‌ടാഗോടുകൂടി ഒക്ടോബർ 21-നാണ്, മനുഷ്യജീവിതത്തിന് പ്രത്യാശ നൽകാനും, ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും നന്മയുടെ അനുഭവങ്ങളാക്കി മാറ്റാനുമുള്ള പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ എഴുതിയത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

EN: Christian #prayer instils an invincible hope in the human heart: whatever experience may touch us on our journey, God’s love can turn it into good.

IT: La #preghiera cristiana trasfonde nel cuore umano una speranza invincibile: qualsiasi esperienza tocchi il nostro cammino, l’amore di Dio può volgerla in bene.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2021, 16:22