സനാതനായ കർത്താവിൻറെ കാലാതീത സാന്നിദ്ധ്യം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സാന്ത്വനവുമായി കർത്താവ് എന്നും നമ്മുടെ ചാരെ ഉണ്ടെന്ന് മാർപ്പാപ്പാ.
മുത്തശ്ശീമുത്തച്ഛന്മാർക്കും വയോധികർക്കും വേണ്ടി താൻ ഏർപ്പെടുത്തിയ ലോകദിനത്തിൻറ ആദ്യത്തെ ആചരണത്തിന് നൽകിയിരിക്കുന്ന വിചിന്തന പ്രമേയം, “ എന്നും ഞാൻ നിങ്ങളോടു കുടെ ഉണ്ടായിരിക്കും” (#IamWithYouAlways) എന്ന യേശുവചനം ഹാഷ്ടാഗാക്കി ശനിയാഴ്ച (24/07/21) കുറിച്ച ട്വിറ്റർ സന്ദേത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവസാമീപ്യത്തിൻറെ അനന്തതയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്.
പാപ്പാ കണ്ണിചേർത്ത പ്രസ്തുത ട്വിറ്റർ സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“കർത്താവ് എന്നും നമ്മുടെ ചാരെയുണ്ട്: പുത്തൻ ക്ഷണങ്ങളും നൂതന വചസ്സുകളും തൻറെ സമാശ്വാസവും വഴിയാണ് അവിടന്ന് ഇപ്രകാരം ചെയ്യുന്നത്. സനാതനനാണ് കർത്താവ്, അവിടന്ന് ഒരിക്കലും വിരമിക്കുന്നില്ല”.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
IT: Il Signore sempre è vicino a noi: con nuovi inviti, con nuove parole, con la Sua consolazione. Il Signore è eterno e non va mai in pensione. #IamWithYouAlways
EN: The Lord is always close to us: through new invitations, new words, with His consolations. The Lord is eternal. He never, ever retires. #IamWithYouAlways
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: