ജെമെല്ലി പോളിക്ലിനിക്കിൽ നിന്ന് ഞായറാഴ്ച  മധ്യാഹ്ന പ്രാർത്ഥന നയിക്കുന്ന പാപ്പാ ജെമെല്ലി പോളിക്ലിനിക്കിൽ നിന്ന് ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥന നയിക്കുന്ന പാപ്പാ  

പാപ്പാ:ആയുധങ്ങൾ താഴെ വച്ചു സമാധാനത്തിന്റെയും ഐക്യത്തിന്റെയും യാത്ര പുനരാരംഭിക്കുക

ഹെയ്റ്റിയിൽ പോരടിച്ചു നിൽക്കുന്ന ക്രിമിനൽ സംഘങ്ങളോടും പരസ്പര വിരുദ്ധ കക്ഷികളോടും ആയുധങ്ങൾ താഴെ വച്ചു സമാധാനത്തിന്റെയും ഐക്യത്തിന്റെയും യാത്ര പുനരരംഭിക്കാൻ ഹെയ്റ്റിയിലെ മെത്രാന്മാർ നടത്തിയ അടിയന്തിര അഭ്യർത്ഥനയിൽ ഫ്രാൻസിസ് പാപ്പായും പങ്കു ചേർന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഞായറാഴ്ചയിലെ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് രാജ്യം ഇന്ന് കൂപ്പുകുത്തിയിരിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന പാപ്പാ നടത്തിയത്. ഹെയ്റ്റിയിലെ പ്രസിഡണ്ട് യോവെനൽ മോയ് വെയുടെ കൊലപാതകത്തിനു ശേഷം അവിടത്തെ സർക്കാർ  തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സന്ദർഭത്തിൽ താൽകാലീക പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയോടും അമേരിക്കൻ സേനയോടും രാജ്യത്തിന്റെ അടിസ്ഥാന സ്ഥാപനങ്ങൾ സംരക്ഷിക്കാൻ സഹായാഭ്യർത്ഥന നടത്തിയിരുന്നു. ഇന്നലെ നടന്ന മധ്യാഹ്ന പ്രാർത്ഥനയിൽ സംസാരിക്കവെ ഈ ദിവസങ്ങളിൽ തന്റെ പ്രാർത്ഥനകൾ മിക്കപ്പോഴും ഹെയ്റ്റിക്കും അവിടുത്തെ ജനങ്ങൾക്കു വേണ്ടിയുമായിരുന്നു എന്നും പാപ്പാ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 July 2021, 14:05