തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്! തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്! 

മെയ് ദിനം- തൊഴിലിൻറെ മഹത്വം!

പാപ്പായുടെ മെയ് ദിന ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മനുഷ്യനായിത്തീർന്ന ദൈവം  തൊഴിലിൻറെ മഹത്വം ഉയർത്തിക്കാട്ടിയെന്ന് മാർപ്പാപ്പാ.

തൊഴിലിൻറെയും തൊഴിലാളികളുടെയും സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻറെ തിരുന്നാൾ ആചരിക്കുന്ന തൊഴിൽ ദിനമായ  മെയ് ഒന്നിന്  ശനിയാഴ്ച (01/05/21) “തൊളിലാളിയായ വിശുദ്ധ യൗസേപ്പ്” (#SaintJosephTheWorker) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“മനുഷ്യനായിത്തീർന്ന  ദൈവം തൊഴിലിനെ അവജ്ഞയോടെ കാണുന്നില്ലെന്ന്  വിശുദ്ധ യൗസേപ്പിൻറെ  ജോലി  നമ്മെ ഓർമ്മിപ്പിക്കുന്നു. ജോലിയില്ലാത്ത യുവജനങ്ങളും  മറ്റാരും ഒരു കുടുംബവും ഉണ്ടാകരുത് എന്ന് ഉറച്ച ബോധ്യത്തോടെ പറയാൻ നമ്മെ പ്രേരിപ്പിക്കുന്ന വഴികൾ കണ്ടെത്താൻ നമുക്ക് തൊളിലാളിയായ വിശുദ്ധ യൗസേപ്പിനോടു പ്രാർത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

Tweet n. 1  

IT: Il lavoro di San Giuseppe ci ricorda che Dio stesso fatto uomo non ha disdegnato di lavorare. Imploriamo #SanGiuseppeLavoratore perché possiamo trovare strade che ci impegnino a dire: nessun giovane, nessuna persona, nessuna famiglia senza lavoro!

EN: Saint Joseph’s work reminds us that God himself, in becoming man, did not disdain work. Let us implore #SaintJosephTheWorker to help us find ways to express our firm conviction to say: no young person, no person at all, no family should be without work! 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 May 2021, 14:41