അർജന്തീനയിലെ ലൂഹാനിൽ പരിശുദ്ധ കന്യകാ മറിയത്തിൻറെ ( ലൂഹാനിലെ നാഥയുടെ) നാമത്തിലുള്ള ബസിലിക്ക. അർജന്തീനയിലെ ലൂഹാനിൽ പരിശുദ്ധ കന്യകാ മറിയത്തിൻറെ ( ലൂഹാനിലെ നാഥയുടെ) നാമത്തിലുള്ള ബസിലിക്ക. 

അർജന്തീനയിലെ മെത്രാന്മാർക്ക് പാപ്പായുടെ വീഡിയൊ സന്ദേശം!

അർജന്തീനയിലെ ലുഹാനിലെ നാഥയുടെ സന്നിധിയിൽ അന്നാട്ടിലെ മെത്രാന്മാർ കൊന്തനമസ്ക്കാരത്തിനും ദിവ്യപൂജാർപ്പണത്തിനുമായി സമ്മേളിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുശക്തമായ സ്മരണ സുരക്ഷിത ഭാവി ഉറപ്പുനല്കുമെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിലെ ജനങ്ങളുടെ ആരോഗ്യത്തിനായി ജപമാല പ്രാർത്ഥന ചൊല്ലാനും അന്നാട്ടിലെ ലുഹാനിലെ (Luján) മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പരിശുദ്ധ കന്യകാ  നാഥയുടെ തിരുസ്വരൂപത്തിൻറെ പഴയ മേലങ്കി മാറ്റി പുതിയ മേലങ്കി ധരിപ്പിക്കൽ ചടങ്ങിനോടനുബന്ധിച്ചുള്ള ദിവ്യബലി അർപ്പിക്കാനും അവിടെ മെയ് 7,8 തീയതികളിൽ  സമ്മേളിക്കുന്ന പ്രാദേശിക കത്തോലിക്കാമെത്രാന്മാർക്ക് നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

തങ്ങളുടെ മാതൃരാജ്യത്ത് കന്യകാ മറിയം  ചെയ്ത കാര്യങ്ങളെല്ലാം സ്മരിക്കുന്നതാണ് ഈ സമാഗമം എന്ന് പാപ്പാ സന്ദേശത്തിൽ പറയുന്നു.

ലുഹാനിൽ പരിശുദ്ധ കന്യകാമറിയം പ്രവർത്തിച്ച പ്രഥമ അത്ഭുതത്തിൻറെ  

നിരവധി ആണ്ടുകളുടെ, വർഷങ്ങളായുള്ള തീർത്ഥാടനങ്ങളുടെയും ഗവേഷണങ്ങളുടെയും അത്ഭുതങ്ങളുടെയും പരിശുദ്ധ അമ്മയെ കാണാൻ മക്കൾ നടത്തുന്ന തീർത്ഥാടനത്തിൻറെയും ഓർമ്മയുടെ സുദീർഘമായ പ്രയാണം ആണ് ഇതെന്ന് പാപ്പാ പറയുന്നു. 

ഉത്തര അർജന്തീനയിലെ സന്ധ്യാഗൊ ദെൽ ഏസ്തെരൊയിൽ (Santiago del Estero) ക്രിസ്തീയ വിശ്വാസം പുരുജ്ജീവിക്കുന്നതിനായി അവിടെ ഒരു ദേവാലയം പണിതിൽ അതിൽ പ്രതിഷ്ഠിക്കുന്നതിനായി ബ്രസീലിൽ നിർമ്മിച്ചു കൊണ്ടുവന്ന പരിശുദ്ധ മറിയത്തിൻറെ തിരുസ്വരൂപം വഹിച്ചിരുന്ന കാളവണ്ടി ലുഹാനിൽ നിറുത്തുകയും എന്നാൽ പിന്നീട് കാളകൾ വണ്ടി വലിക്കാൻ വിസമ്മതിക്കുകയും അവിടെ നിന്ന് ആ തിരുസ്വരൂപം ലക്ഷ്യ സ്ഥാനത്തേക്കു കൊണ്ടു പോകാൻ സാധിക്കാതെ വരുകയും  ചെയ്തു.

ആകയാൽ പരിശുദ്ധ കന്യകാമറിയം അവിടം വിട്ടു പോകാൻ അഭിലഷിച്ചില്ല എന്നാണ് വിശ്വാസം.

ലുഹാനിൽ ഈ അത്ഭുതം നടന്നതിൻറെ നാനൂറാം വാർഷികം 2030-ൽ ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തോടനുബന്ധിച്ചുമുള്ളതാണ് പാപ്പായുടെ വീഡിയൊ സന്ദേശം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 May 2021, 13:53