നല്കുന്ന സ്നേഹം-പരസ്നേഹം നല്കുന്ന സ്നേഹം-പരസ്നേഹം 

ഉപവാസവും പരസ്നേഹവും!

പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉപവാസം, ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാൻ സഹായിക്കുന്നുവെന്ന് പാപ്പാ.

വെള്ളിയാഴ്ച (26/03/21), “നോമ്പ്” (#Lent) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനം കാണുന്നത്. 

"ഉപവസിക്കുന്നവർ ദരിദ്രരോടൊപ്പം ദരിദ്രരായിത്തീരുകയും, സ്വീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യപ്പെട്ട സ്നേഹത്തിൻറെ നിധി "ശേഖരിക്കുകയും" ചെയ്യുന്നു. ഈ രീതിയിൽ മനസ്സിലാക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഉപവാസം ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാൻ നമ്മെ സഹായിക്കുന്നു, കാരണം സ്നേഹം അപരനെ നമ്മുടെ തന്നെ ഭാഗമായി കണ്ടുകൊണ്ട് അവനോടു കരുതൽ കാട്ടുന്നു”, എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

Tweet

IT: Chi digiuna si fa povero con i poveri e “accumula” la ricchezza dell’amore ricevuto e condiviso. Così inteso e praticato, il digiuno aiuta ad amare Dio e il prossimo, perché l’amore pone l’attenzione sull’altro considerandolo come un’unica cosa con sé stessi. #Quaresima

EN: Those who fast make themselves poor with the poor and "accumulate" the treasure of a love received and shared. Understood and practiced thus, fasting helps us love God and our neighbour, because love focuses our attention on others and considers them as one with ourselves. #Lent

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 March 2021, 15:39