പരിശുദ്ധാത്മാവിൻറെ നിസ്വനത്തിന് ചെവികൊടുക്കുക! പരിശുദ്ധാത്മാവിൻറെ നിസ്വനത്തിന് ചെവികൊടുക്കുക! 

തപസ്സുകാലവും പരിശുദ്ധാരൂപിയോടുള്ള വിധേയത്വവും!

നോമ്പുകാല യാത്രയിൽ പരിശുദ്ധാരൂപിയെ വഴികാട്ടിയാക്കേണ്ടതിനെക്കുറിച്ച് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നോമ്പുകാല യാത്രയിൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നുതിന് അനുവദിക്കണമെന്ന് പാപ്പാ.

ബുധനാഴ്ച (10/03/21) പ്രതിവാര പൊതുദർശന പ്രഭാഷണവേളയിൽ അവസാനം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ, ഇറ്റാലിയൻ ഭാഷാക്കാരെ സംബോധനചെയ്തുകൊണ്ടാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞത്.

തപസ്സുകാലപ്രയാണം തുടരുന്ന നമ്മൾ, ക്രിസ്തു അവിടത്തെ പരിത്രാണദൗത്യം പൂർത്തിയാക്കുന്നിടമായ ജറുസലേമിലേക്ക്, അവിടത്തെ കാല്പ്പാടുകളിലൂടെ നമ്മെ നയിക്കുന്നതിന് പരിശുദ്ധാത്മാവിൻറെ പ്രവർത്തനങ്ങൾക്ക് നമ്മെത്തന്നെ വിട്ടുകൊടുക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. 

യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ, അവർ മാനസാന്തരത്തിൻറെയും പ്രായശ്ചിത്തത്തിൻറെയും യാത്രയാൽ ശക്തിപ്പെടുത്തപ്പെടുകയും, അങ്ങനെ, യുവത്വത്തിലും സഹനത്തിലും പരസ്പരദാമ്പത്യ സ്നേഹത്തിലും ഉയിർപ്പിൻറെ ആനന്ദത്തിലെത്തിച്ചേരാൻ സാധിക്കുന്നതിനുള്ള ദൈവകൃപ അവർക്ക് ലഭിക്കുകയും ചെയ്യുന്നതിനായി പ്രാർത്ഥിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 March 2021, 12:06