2020- ൽ "കർത്താവിനായുള്ള 24 മണിക്കൂർ" ആചരണ വേളയിൽ പാപസങ്കീർത്തന കൂദാശ സ്വീകരിക്കുന്ന ഫ്രാൻസീസ് പാപ്പാ 2020- ൽ "കർത്താവിനായുള്ള 24 മണിക്കൂർ" ആചരണ വേളയിൽ പാപസങ്കീർത്തന കൂദാശ സ്വീകരിക്കുന്ന ഫ്രാൻസീസ് പാപ്പാ  

കർത്താവിനെ ആവശ്യമുള്ളവരാണ് നാം എന്ന തിരിച്ചറിവ് അനിവാര്യം, പാപ്പാ!

പാപ്പായുടെ മൂന്നു ട്വിറ്റർ സന്ദേശങ്ങൾ!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നോമ്പുകാലത്തെയും കർത്താവിനായി 24 മണക്കൂർ ആചരണത്തെയും അധികരിച്ച് മൂന്നു സന്ദേശങ്ങൾ ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച (12/03/21) ട്വിറ്ററിൽ കണ്ണിചേർത്തു.

ഇവയിൽ ആദ്യത്തെ രണ്ടെണ്ണം  “നോമ്പ്” (#Lent), “കർത്താവിനായി 24 മണിക്കൂർ” (#24hoursfortheLord) എന്നീ ഹാഷ്ടാഗുകളോടുകൂടിയവയാണ്.

"ദൈവത്തിലേക്കുള്ള തിരിച്ചുപോക്കിൻറെ ആരംഭം അവിടത്തെ ആവശ്യമുള്ളവരാണ്, കാരുണ്യം ആവശ്യമുള്ളവരാണ് നമ്മളെന്ന് സ്വയം തിരിച്ചറിയുകയാണ്. ഇതാണ് ശരിയായ മാർഗ്ഗം, വിനയത്തിൻറെ വഴി” എന്നാണ് പാപ്പായുടെ വെള്ളിയാഴ്ചത്തെ ആദ്യത്തെ ട്വിറ്റർ സന്ദേശം.

രണ്ടാമതായി പാപ്പാ കുറിച്ചതിങ്ങനെയാണ്:

“ദൈവത്തോടും അവനവനോടും അയർക്കാരനോടുമുള്ള നമ്മുടെ ബന്ധം നവീകരിക്കുന്നതിനുവേണ്ടി ദൈവവചനം, കൂദാശകൾ, ഉപവാസം, പ്രാർത്ഥന എന്നിവയ്ക്കായി സമയം നീക്കിവയ്ക്കാൻ ഞാൻ നിങ്ങൾക്ക് പ്രചോദനം പകരുന്നു”

നോമ്പ് (#Lent) എന്ന ഹാഷ്ടാഗോടുകൂടിയ ട്വിറ്റർ സന്ദേശം ഇപ്രകാരമാണ്: 

“നമ്മുടെ പരിവർത്തന പ്രക്രിയയുടെ കാതലായ പാപപ്പൊറുതി അനുരഞ്ജനകൂദാശയിലൂടെ സ്വീകരിക്കുക വഴി നാം പാപമോചനത്തിൻറെ പ്രചാരകരായിത്തീരുന്നു. പാപമോചനം സ്വീകരിച്ചതിനാൽ നമുക്ക്, കരുതലാർന്ന സംഭാഷണത്തിലൂടെയും മുറിവേറ്റവന് ആശ്വാസമേകുുന്ന പെരുമാറ്റത്തിലൂടെയും അത് പ്രദാനം ചെയ്യാൻ സാധിക്കും” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്. 

Tweet n. 1 

IT: L’inizio del ritorno a Dio è riconoscerci bisognosi di Lui, bisognosi di misericordia. Questa è la via giusta, la via dell’umiltà. #Quaresima #24OreperilSignore

EN: The beginning of the return to God is the recognition of our need for him and his mercy. This is the right path, the path of humility. #Lent #24hoursfortheLord

Tweet n. 

IT: Vi incoraggio a dedicare tempo alla Parola di Dio, ai Sacramenti, al digiuno e alla preghiera, per rinnovare così il nostro rapporto con Dio, con noi stessi e con il prossimo. #Quaresima #24OreperilSignore

EN: I encourage you to dedicate time to the Word of God, to the Sacraments, and to fasting and prayer, in order to renew our relationship with God, ourselves, and our neighbor. #Lent #24hoursfortheLord

Tweet n. 3 

IT: Ricevendo il perdono nel Sacramento della Riconciliazione, che è al cuore del nostro processo di conversione, diventiamo diffusori del perdono: avendolo ricevuto, possiamo offrirlo attraverso un dialogo premuroso e un comportamento che conforta chi è ferito. #Quaresima

EN: By receiving forgiveness in the Sacrament of Reconciliation, that is the heart of our process of conversion, we spread forgiveness. Having received forgiveness, we can offer it through attentive dialogue and giving comfort to those experiencing sorrow and pain. #Lent

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 March 2021, 13:37