ലോക സാമൂഹ്യ നീതി ദിനം - ഫെബ്രുവരി 20 ലോക സാമൂഹ്യ നീതി ദിനം - ഫെബ്രുവരി 20 

പരിത്യക്തരുടെ വ്യാകുലതകളിൽ ക്രൂശിതനെ ദശിക്കാൻ കഴിയട്ടെ!

ലോക സാമൂഹ്യ നീതി ദിനം- ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സുവിശേഷം ജീവിക്കാനും ഓരോ മനുഷ്യവ്യക്തിയിലും ക്രിസ്തുവിനെ തിരിച്ചറിയാനും ക്രൈസ്തവർക്കു കഴിയുന്നതിനായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

അനുവർഷം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആഗോള സാമൂഹ്യനീതി ദിനം ആചരിക്കുന്ന ഫെബ്രുവരി 20-ന്, ശനിയാഴ്‌ച (20/02/21) “ലോക സാമൂഹ്യനീതി ദിനം” (#WorldDayOfSocialJustice) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത  ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രാർത്ഥന ഉള്ളത്.

“ഞങ്ങളുടെ ദൈവമായ കർത്താവേ, സുവിശേഷം ജീവിക്കാനും ഓരോ മനുഷ്യവ്യക്തിയിലും ക്രിസ്തുവിനെ തിരിച്ചറിയാനും ക്രൈസ്തവരായ  ഞങ്ങളെ പ്രാപ്തരാക്കേണമേ. അങ്ങനെ ഞങ്ങൾക്ക്, ഈ ലോകത്തിലെ പരിത്യക്തരുടെയും വിസ്മൃതരുടെയും വ്യാകുലതകളിൽ ക്രൂശിതനായും പുത്തനാരംഭംകുറിക്കുന്ന ഒരോ സഹോദരനിലും സഹോദരിയിലും ഉയിർത്തെഴുന്നേല്ക്കുന്നവനായും അവിടത്തെ കാണാൻ കഴിയട്ടെ” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

അന്നു തന്നെ പാപ്പാ “നോമ്പുകാലം” (#LentenSeason), “ദൈവവചനം” (#Word of God) എന്നീ ഹാഷ്ടാഗുകളോടുകൂടി ഒരു സന്ദേശവും ട്വിറ്ററിൽ ചേർത്തു. അത് ഇപ്രകാരമാണ്:

“ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട സത്യം, ഈ തപസ്സുകാലത്ത് സ്വീകരിക്കുയും ജീവിക്കുകയും ചെയ്യുക എന്നതിനർത്ഥം, സർവ്വോപരി, സഭ, തലമുറതലമുറയായി, നമുക്ക് കൈമാറിവരുന്ന ദൈവവചനത്തിന് നമ്മുടെ ഹൃദയം തുറന്നിടുകയെന്നാണ്”. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

Tweet n. 1

IT: Signore Dio nostro, concedi a noi cristiani di vivere il Vangelo e di riconoscere Cristo in ogni essere umano, per vederlo crocifisso nelle angosce degli abbandonati e dei dimenticati di questo mondo, e risorto in ogni fratello che si rialza in piedi. #WorldDayOfSocialJustice

EN: Lord, Our God, grant that we Christians may live the Gospel, and recognize Christ in each human being, so as to see him crucified in the sufferings of the abandoned and forgotten of our world, and risen in each brother or sister who makes a new start. #WorldDayOfSocialJustice

Tweet n. 2

IT: In questo tempo di #Quaresima, accogliere e vivere la Verità manifestatasi in Cristo significa prima di tutto lasciarci raggiungere dalla #ParoladiDio, che ci viene trasmessa, di generazione in generazione, dalla Chiesa.

EN: In this #LentenSeason, accepting and living the truth revealed in Christ means, first of all, opening our hearts to God’s word, which the Church passes on from generation to generation.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 11:33