ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ സാമ്പദോറിയ ഫുട്ബോൾ ടീം അംഗങ്ങളും  ടീം അധികാരികളുമൊത്ത് വത്തിക്കാനിൽ, 19/02/21 ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ സാമ്പദോറിയ ഫുട്ബോൾ ടീം അംഗങ്ങളും ടീം അധികാരികളുമൊത്ത് വത്തിക്കാനിൽ, 19/02/21 

പാപ്പാ: കായിക വിനോദം ഒരു ജീവിത പന്ഥാവ്!

ഫ്രാൻസീസ് പാപ്പാ ഇറ്റലിയിലെ സാമ്പ്ദോറിയ (Sampdoria) ഫുട്ബോൾ ക്ലബിൻറെ ചുമതലവഹിക്കുന്നവരും കളിക്കാരുമടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (19/02/21) വത്തിക്കാനിൽ സ്വീകരിച്ചു

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കാൽപ്പന്തുകളിയുൾപ്പടെയുള്ള കായിക വിനോദങ്ങൾ ജീവിതത്തിൻറെയും പക്വതയുടെയും വിശുദ്ധിയുടെയും ഒരു പാതയാണെന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ ജേനൊവ പട്ടണം ആസ്ഥാനമായി 1946-ൽ രൂപം കൊണ്ട സാമ്പ്ദോറിയ (Sampdoria) ഫുട്ബോൾ ക്ലബിൻറെ ചുമതലവഹിക്കുന്നവരും കളിക്കാരുമടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (19/02/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ പാതയിൽ ഒരിക്കലും ഒറ്റയ്ക്ക് മുന്നേറാനാകില്ലെന്നും എന്നും സംഘം ചേർന്നു മാത്രമെ അതു സാധിക്കുകയുള്ളുവെന്നും, ഈ സംഘാതാത്മകത സുപ്രധാനമാണെന്നും, മുന്നൊരുക്കമില്ലാതെ നടത്തിയ ഹ്രസ്വ പ്രഭാഷണത്തിൽ പാപ്പാ പറഞ്ഞു.

രണ്ടു കാര്യങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയ പാപ്പാ, ഇവയിൽ ആദ്യത്തേത്, ഒരു കളിക്കൂട്ടത്തിൽ, അഥവാ ടീമിൽ, എല്ലാം കൂട്ടായ്മയിലാണ് ചെയ്യുകയെന്നും ഏറ്റം മനോഹരമായ വിജയം ആ ടീമിൻറെതാണെന്നും പ്രസ്താവിച്ചു.

രണ്ടാമത്തെ സവിശേഷത, കായികവിനോദം അതിനുള്ള ഒരു വിളിയിൽ നിന്ന് ജന്മംകൊള്ളുന്നതാണ്, അതൊരു അഭിനിവേശമാണ് എന്ന് പാപ്പാ വിശദീകരിച്ചു. 

മറ്റു താല്പര്യങ്ങളെ രണ്ടാം സ്ഥാനത്തേക്കു തള്ളി പ്രതിഫലേച്ഛയില്ലാതെ കായികവിനോദത്തിൽ ഏർപ്പെടുക എന്നത് സുപ്രധാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2021, 11:43