ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽ ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽ  

ഹൃദയത്തിന്‍റെ മന്ത്രണമാണ് പ്രാർത്ഥന

ഫെബ്രുവരി 10 ബുധനാഴ്ച പങ്കുവച്ച ട്വിറ്റർ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ബുധനാഴ്ച വത്തിക്കാനിൽ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രാർത്ഥനയെക്കുറിച്ചു പറഞ്ഞ പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്തതാണ് ഈ ചിന്ത :

“എവിടെപ്പോയാലും പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിയും തന്‍റെ പ്രിയതമയുടേയോ പ്രിയതമന്‍റേയോ സ്നേഹം ഹൃദയത്തിലേറ്റി നടക്കുന്നതുപോലെയാണ്. അതിനാൽ ദിവസത്തിന്‍റെ ഏതു നിമിഷവും, എന്തു സംഭവിച്ചാലും നമുക്കു പ്രാർത്ഥിക്കുവാൻ കഴിയും : തെരുവിലും ജോലിസ്ഥലത്തും യാത്രയ്ക്കിടയിലും, വാക്കിലും ഹൃദയത്തിന്‍റെ നിശ്ശബ്ദതയിലും നമുക്കതിനു കഴിയും.” #പ്രാർത്ഥന

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സമൂഹ്യശ്രൃംഖലകളിൽ കണ്ണിചേർത്തു.

The person who prays is like someone in love with the beloved in his or her heart wherever they go. So we can pray at any moment, and during what happens every day: on the street, in the office, on public transportation, through words and in the silence of our hearts. #Prayer
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 February 2021, 13:29