അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാം

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം : ഹ്രസ്വവീഡിയോ സന്ദേശം ...

- ഫാദർ വില്യം  നെല്ലിക്കൽ 

ഫെബ്രുവരി 2021 - പാപ്പായുടെ  പ്രാർത്ഥനാനിയോഗം  :
 

1. സ്ത്രീകൾ ഇന്നും എവിടെയും ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്.

2. അവർ മാനഭംഗം,  മർദ്ദനം,  ചൂഷണം എന്നിവയ്ക്ക് വിധേയരാക്കപ്പെടുന്നുണ്ട്.

3. സ്ത്രീപീഡനം ഭീരുത്വത്തിന്‍റെ പ്രകടനവും മനുഷ്യത്വത്തിന് നിരയ്ക്കാത്ത പ്രവൃത്തിയുമാണ്.

4. പീഡിതരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ തിരസ്ക്കരിക്കാനാവാത്ത രോദനമായി മാറ്റൊലിക്കൊള്ളുന്നു.

5. അതിനാൽ സ്ത്രീപീഡനത്തിനെതിരെ നാം നിസംഗരാവരുത്.

6. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ പീഡനങ്ങൾ ലഘൂകരിക്കുവാൻ പരിശ്രമിക്കുകയും വേണം.

7. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിക്കുന്നത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2021, 14:59