ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയിൽ, ഒരു പഴയ ചിത്രം ഫ്രാൻസീസ് പാപ്പാ പ്രാർത്ഥനയിൽ, ഒരു പഴയ ചിത്രം 

ക്ഷമിക്കുന്ന ദൈവം!

പാപ്പായുടെ ട്വിറ്റർ സന്ദേശം #പ്രാർത്ഥന

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവത്തിൻറെ ഹൃദയവാതിലിൽ വിശ്വാസത്തോടെ മുട്ടുന്നവൻ ഭഗ്നാശനാകില്ലയെന്ന് മാർപ്പാപ്പാ.

വെള്ളിയാഴ്ച (27/11/20) “പ്രാർത്ഥന” (#Prayer) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവത്തിന് നമ്മോടുള്ള കരുതലിൻറെയും സ്നേഹത്തിൻറെയും കാരുണ്യത്തിൻറെയും ഈ മാനം എടുത്തു കാട്ടിയിരിക്കുന്നത്.

പാപ്പാ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്:

"ദൈവം നമ്മെക്കാൾ ക്ഷമയുള്ളവനാണ്, അവിടത്തെ ഹൃദയവാതിലിൽ വിശ്വാസത്തോടും സ്ഥൈര്യത്തോടും കൂടെ മുട്ടുന്നവൻ നിരാശനാകില്ല #പ്രാർത്ഥന ” .

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

IT: Dio è più paziente di noi, e chi bussa con fede e perseveranza alla porta del suo cuore non rimane deluso. #Preghiera

EN: God is more patient than we are, and those who knock with faith and perseverance on the door of his heart will not be disappointed. #Prayer

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2020, 13:58