സൗജന്യ ദാനത്തിൻറെ സുവിശേഷം! സൗജന്യ ദാനത്തിൻറെ സുവിശേഷം! 

“ദാനമായി കിട്ടി, ദാനമായിത്തന്നെ നല്കുവിൻ"!

ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പ്രതിഫലേച്ഛയില്ലാതെ നല്കാൻ നമുക്കെല്ലാവർക്കും സാധിക്കുമെന്ന് മാർപ്പാപ്പാ.

തൻറെ പുതിയ ചാക്രികലേഖനമായ “ഫ്രത്തേല്ലി തൂത്തി” (#FratelliTutti)എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“പ്രതിഫലം പ്രതീക്ഷിക്കാതെ നല്കാനും നാം സഹായിക്കുന്നവരിൽ നിന്ന് അത് തിരികെ ലഭിക്കണമെന്ന് കരുതാതെ തന്നെ നന്മ ചെയ്യാനും നമുക്കെല്ലാവർക്കും സാധിക്കും. യേശു ശിഷ്യന്മാരോടു പറഞ്ഞിരുന്നത് ഇങ്ങനെയാണ്: “ദാനമായി നിങ്ങൾക്കു കിട്ടി, ദാനമായിത്തന്നെ നല്കുവിൻ”(മത്തായി10,8) എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

7 novembre 2020 Tweet 

IT: Tutti possiamo dare senza aspettare qualcosa, fare il bene senza pretendere altrettanto dalla persona che aiutiamo. È quello che Gesù diceva ai suoi discepoli: «Gratuitamente avete ricevuto, gratuitamente date» (Mt 10,8). #FratelliTutti

EN: All of us are able to give without expecting anything in return, to do good to others without demanding that they treat us well in return. As Jesus told his disciples: “Without cost you have received, without cost you are to give” (Mt 10:8). #FratelliTutti

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2020, 13:25