പ്രാർത്ഥന പ്രാർത്ഥന 

പാപ്പാ:ആവൃതിക്കുള്ളിൽ പ്രാർത്ഥനാജീവിതം നയിക്കുന്നവർ ദീപശിഖകൾ!

മറിയത്തിൻറെ സമർപ്പണത്തിരുന്നാളിൽ പാപ്പായുടെ ട്വിറ്റർ സന്ദേശം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീസഹോദരങ്ങൾ ബലഹീനർക്ക് താങ്ങും ഇരുളിൽ പ്രകാശം പരുത്തുന്ന ദീപയഷ്ടികളുമാണെന്ന് മാർപ്പാപ്പാ.

മറിയത്തിൻറെ സമർപ്പണത്തിരുന്നാളും ആവൃതിക്കുള്ളിൽ കഴിയുന്നവരുടെ, അതായത്, ആശ്രമത്തിനുള്ളിൽ ധ്യാനാത്മക ജീവിതം നയിക്കുന്നവരുടെ (Pro Orantibus) ദിനവും ആയ ശനിയാഴ്ച (21/11/20) “പ്രൊഒറാന്തിബൂസ്” (#ProOrantibus) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.

“മറിയത്തെ ദേവാലയത്തിൽ സമർപ്പിച്ചതിൻറെ ഓർമ്മത്തിരുന്നാളും പ്രാർത്ഥനാജീവിതം നയിക്കുന്നവരുടെ ദിനവും ഇന്നു നമ്മൾ ആചരിക്കുന്നു.  ധ്യാനാത്മക ജീവിതം നയിക്കുന്ന സഹോദരീസഹോദരങ്ങളെ നിങ്ങൾക്കു നന്ദി, എന്തെന്നാൽ നിങ്ങൾ ബലഹീനർക്ക് താങ്ങാണ്, തുറമുഖം എവിടെയാണെന്നു സൂചിപ്പിക്കുന്ന ദീപസ്തംഭങ്ങളാണ്, ഇരുളിൽ പ്രകാശം പരത്തുന്ന ദീപശിഖകളാണ്, പുതിയ ദിനത്തെ പ്രഘോഷിക്കുന്ന ദ്വാരപാലകരാണ്” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

21 novembre 2020

IT: Oggi ricordiamo la Presentazione di Maria al Tempio e celebriamo la Giornata #ProOrantibus. Grazie, sorelle e fratelli contemplativi, perché siete sostegno per i deboli, fari che segnalano il porto, fiaccole che illuminano la notte, sentinelle che annunciano il nuovo giorno.

EN: Today we remember Mary’s Presentation in the Temple and celebrate #ProOrantibus Day. Thank you, contemplative sisters and brothers, because you are support for the weak, beacons that signal the port, torches that illuminate the dark night, sentinels who announce the new day.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 November 2020, 11:40