ഫയല്‍ ചിത്രം - അപ്പസ്തോലിക ഗ്രന്ഥാലയത്തില്‍  പൊതുകൂടിക്കാഴ്ച  ഓണ്‍ലൈന്‍. ഫയല്‍ ചിത്രം - അപ്പസ്തോലിക ഗ്രന്ഥാലയത്തില്‍ പൊതുകൂടിക്കാഴ്ച ഓണ്‍ലൈന്‍. 

തകര്‍ന്ന ജീവിതങ്ങള്‍ സമുദ്ധരിക്കാന്‍ ദൈവത്തിനാകും

റോമിലെ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ സമര്‍പ്പണ തിരുനാളില്‍, നവംബര്‍ 9-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ഒറ്റവരി ചിന്ത :

‘ട്വിറ്റര്‍’ സന്ദേശം

“ദൈവം ഓരോ മനുഷ്യഹൃദയങ്ങളിലും വസിക്കുവാന്‍ ആഗ്രഹിക്കുന്നു. നാം അവിടുന്നില്‍നിന്ന് അകന്നു ജീവിച്ചാലും നമ്മിലെ തകര്‍ന്ന ആലയങ്ങള്‍ പുനരുദ്ധരിക്കുവാന്‍ അവിടുത്തേയ്ക്ക് മൂന്നു നാളുകള്‍ മതി.”  #യോഹന്നാന്‍ 2, 19

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Today, on the Feast of the Dedication of the Basilica of St John Lateran, we recall that the Lord desires to dwell in every heart. Even if we should distance ourselves from Him, the Lord needs only three days to reconstruct His temple within us" (See Jn 2:19)

ഒരു ചരിത്രസ്ഥാപനം

പാപ്പാ ഫ്രാന്‍സിസ് മെത്രാന്‍സ്ഥാനം അലങ്കരിക്കുന്ന റോമാരൂപതയുടെ ഭദ്രാസന ദേവാലയമാണ് സെന്‍റ് ജോണ്‍ ലാറ്ററന്‍ മഹാദേവാലയം. അതിനാല്‍ പാപ്പായുടെ ഭദ്രാസന ദേവാലയമാണിത്. വത്തിക്കാനില്‍നിന്നും 5 കി.മീ. അകലെ റോമാനഗരത്തിന്‍റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തെ അതിപുരാതന ദേവാലയങ്ങളില്‍ ഒന്നും മാതൃസ്ഥാപനവുമായി ഇതിനെ വിശ്വാസികള്‍ കണക്കാക്കിപ്പോരുന്നു. ക്രിസ്താബ്ദം 4-Ɔο നൂറ്റാണ്ടില്‍ റോമാസമ്രാജ്യ കാലത്ത് ഇതിന്‍റെ പണി ആരംഭിച്ചതിനും, വിവിധ ഘട്ടങ്ങളിലായി അത് പൂര്‍ത്തീകരിച്ചതിനും ചരിത്രരേഖകളുണ്ട്. റോമാ രൂപതയുടെ വികാരി ജനറള്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസാണ് ഇപ്പോള്‍ ഈ ബസിലിക്കയുടെ ശ്രേഷ്ഠപുരോഹിതന്‍.

message prepared  by fr willliam nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2020, 09:21