ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു ഫ്രാൻസീസ് പാപ്പാ വീഡിയൊ സന്ദേശം നല്കുന്നു 

പരസേവനോന്മുഖാഹ്വാനവുമായി പാപ്പായുടെ വീഡിയൊ സന്ദേശം!

പേരില്ലാത്ത നല്ല സമറയാക്കാരനാകാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അപരൻറെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സേവനം ചെയ്യുകയും ഈ ലോകത്തിൽ നാം ഒറ്റയ്ക്കല്ലെന്ന് മനസ്സിലാക്കുകയും ചെയ്യണമെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

തൻറെ ജന്മനാടായ അർജന്തീനയിൽ കൊമൊദോറൊ ദി റിബദാബിയ രൂപത, ഇൻറർനെറ്റ് സംവിധാനത്തിൻറെ സഹായത്തോടെ സംഘടിപ്പിച്ച, “സാമൂഹ്യ സേവനത്തിലേക്കുള്ള മാറ്റം” എന്ന പ്രമേയം സ്വീകരിച്ചിരുന്ന, നാലാം ആദ്ധ്യാത്മിക പരിശീലന പരിപാടിക്ക് വെള്ളിയാഴ്ച (24/07/20) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പ്രാദേശിക സഭ ഈ വീഡിയൊ സന്ദേശം യൂട്യൂബ് ചാനലിലൂടെ പരസ്യപ്പെടുത്തിയിരുന്നു.

ഈ പരിശീലന പരിപാടിയുടെ വിചിന്തന പ്രമേയം ചിന്തോദ്ദീപകമാണെന്ന് പറയുന്ന പാപ്പാ അപരനെ സേവിക്കണമെന്നും ഈ ലോകത്തിൽ ഒരുവൻ തനിച്ചല്ലയെന്നും, മറ്റുള്ളവരുടെ ആവശ്യങ്ങൾ, ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ, കണ്ടറിഞ്ഞ് നിറവേറ്റിക്കൊടുക്കണമെന്നും മനസ്സിലാക്കണം എന്നാണ് ഈ പ്രമേയം അർത്ഥമാക്കുന്നതെന്ന് വിശദീകരിക്കുന്നു.

പേരില്ലാത്ത നല്ല സമറയാക്കാരനാകാൻ യേശു നമ്മോട് ആവശ്യപ്പെടുന്നുവെന്ന് പാപ്പാ ഓർമ്മപ്പെടുത്തുന്നു.

ഹൃദയത്തുടിപ്പ് നിലനിറുത്തുകയും നല്ലവണ്ണം കാണുകയും ചെയ്യാനല്ലാതെ മറ്റൊന്നും താൻ ആവശ്യപ്പെടുന്നില്ല എന്നു പറയുന്ന പാപ്പാ ബാക്കിയെല്ലാം താനേ വരും എന്ന പ്രത്യാശ പകരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2020, 12:11