Pope Francis'mass with refugees in Lampedusa Pope Francis'mass with refugees in Lampedusa  

അഭയം തേടിയെത്തുന്നവരില്‍ ദൈവത്തെ ദര്‍ശിക്കണം

ലാമ്പദൂസ ദ്വീപു സന്ദര്‍ശിച്ചതിന്‍റെ വാര്‍ഷികനാളില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“ലോകത്തെ ഇന്ന് ഗ്രസിക്കുന്ന അനീതിയും നിരവധിയായ അതിക്രമങ്ങളും മൂലം നാടുംവീടും വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായ ജനങ്ങളില്‍ ക്രിസ്തുവിനെ ദര്‍ശിക്കാന്‍ ഇടയാക്കണമേ, എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.” @കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമുള്ള വിഭാഗം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

On the anniversary of my visit to #Lampedusa, let us pray that we might discover the face of Jesus in all people forced to flee their homeland because of the many injustices that continue to afflict our world. @M_RSection

ഇറ്റലിയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് മദ്ധ്യധരണി ആഴിയില്‍ കിടക്കുന്ന ദ്വീപാണ് ലാമ്പദൂസ. മദ്ധ്യപൂര്‍വ്വദേശത്തുനിന്നും ആഫ്രിക്ക ഭൂഖണ്ഡത്തില്‍നിന്നും യൂറേപ്പിലേയ്ക്ക് കടല്‍ മാര്‍ഗ്ഗമുള്ള അഭയാര്‍ത്ഥി പ്രവാഹത്തില്‍ ലാമ്പദൂസ ദ്വീപില്‍ എത്തിപ്പെടാനുള്ള സാഹസികയാത്രയില്‍ മുങ്ങിമരിക്കുന്നവര്‍ ആയിരങ്ങളാണ്. 2013 ജൂലൈ 8-ന് പാപ്പാ ഫ്രാന്‍സിസ് ലാമ്പദൂസ ദ്വീപുസന്ദര്‍ശിച്ച് കുടിയേറ്റക്കാരുമായി നേര്‍ക്കാഴ്ച നടത്തുകയും അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. പാപ്പായുടെ അജപാലന സന്ദര്‍ശനത്തിന്‍റെ 7-Ɔο വാര്‍ഷികനാളാണ് ജൂലൈ 8, 2020.
 

translation : fr william nellikkal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 July 2020, 14:06