ലൈംഗികാതിക്രമത്തിനെതിരെ മഹിളകൾ ഒറ്റക്കെട്ടായി ലൈംഗികാതിക്രമത്തിനെതിരെ മഹിളകൾ ഒറ്റക്കെട്ടായി 

സ്ത്രീയിൽ സമൂർത്തമാക്കപ്പെട്ടിരിക്കുന്ന ജീവൻ സംരക്ഷണ ദൗത്യം!

സ്ത്രീയുടെ ശരീരത്തോടുള്ള നമ്മുടെ പെരുമാറ്റത്തിൽ നിന്ന് നമ്മുടെ മാനവികതയുടെ തോത് വെളിപ്പെടുന്നു, ഫ്രാൻസീസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ജീവൻറെ സംരക്ഷണവും സകലവസ്തുക്കളുടെയും പരിപാലനവും സ്ത്രീയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നുവെന്ന് നാം ഓർക്കണമെന്ന് മാർപ്പാപ്പാ.

യുദ്ധവേളകളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്രദിനം ആചരിക്കപ്പെട്ട വെള്ളിയാഴ്ച (19/06/20) കണ്ണിചേർത്ത ട്വിറ്റർസന്ദേശങ്ങളിൽ ഒന്നിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“സംഘർഷവേളകളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ നിർമ്മാജ്ജനം ചെയ്യുന്നതിനായുള്ള ദിനാചരണമാണ് ഇന്ന്. ജീവൻറെ സംരക്ഷണവും സകലവുമായുള്ള കൂട്ടായ്മയും സകലവസ്തുകളുടെയും പരിപാലനവും മഹിളയിയിൽ സമൂർത്തമാക്കപ്പെട്ടിരിക്കുന്നു. സ്ത്രീയുടെ ശരീരത്തോടുള്ള നമ്മുടെ പെരുമാറ്റത്തിൽ നിന്ന് നമ്മുടെ മാനവികതയുടെ തോത് വെളിപ്പെടുന്നു” എന്നാണ് പാപ്പാ ട്വിറ്ററിൽ കുറിച്ചത്. 

വെള്ളിയാഴ്ച (19/06/20) വൈദികരുടെ വിശുദ്ധീകരണദിനം കൂടിയായിരുന്നതിനാൽ അവർക്കായി പ്രാർത്ഥിക്കാനുള്ള ക്ഷണം അടങ്ങിയ ഒരു ട്വിറ്റർ സന്ദേശവും പാപ്പാ നല്കി.

“വൈദികരുടെപവിത്രീകരണം” (#SanctificationOfPriests) എന്ന ഹാഷ്ടാഗോടുകൂടിയ പ്രസ്തുത സന്ദേശം ഇപ്രകാരമായിരുന്നു:  

“വൈദികർക്കായി പ്രാർത്ഥിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, എന്തെന്നാൽ നിങ്ങളുടെ പ്രാർത്ഥന വഴി കർത്താവ് പുരോഹിതരെ അവരുടെ വിളിയിൽ ശക്തിപ്പെടുത്തുകയും അവരുടെ ശ്രുശ്രൂഷയിൽ അവർക്ക് ആശ്വാസമേകുകയും സകലർക്കും സുവിശേഷസന്തോഷത്തിൻറെ ശ്രൂശ്രുഷകർ ആയിരിക്കാൻ അവരെ സഹായിക്കുകയും ചെയ്യട്ടെ” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍അനുയായികളുള്ള പാപ്പാ കണ്ണിചേര്‍ക്കുന്ന ട്വിറ്റര്‍സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 June 2020, 15:30