ദിനമായ പെന്തക്കുസ്താ ദിവസത്തിലർപ്പ്ച്ച ദിവ്യബലി മദ്ധ്യേ പാപ്പാ ... ദിനമായ പെന്തക്കുസ്താ ദിവസത്തിലർപ്പ്ച്ച ദിവ്യബലി മദ്ധ്യേ പാപ്പാ ... 

പ്രേഷിതർ പ്രേഷിതനായ യേശുവോടൊപ്പം

2020ലെ ആഗോള മിഷൻ ഞായറിനായുള്ള തന്റെ വാർഷിക സന്ദേശം കൊറൊണാ വൈറസ് മഹാമാരി പശ്ചാത്തലമാക്കിയാണ് പെന്തക്കോസ്താ ഞായറാഴ്ച പാപ്പാ പ്രസിദ്ധീകരിച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"പിതാവിന്റെ പ്രേഷിതൻ" യേശുവുമൊത്ത് പ്രേഷിത വേലയ്ക്ക്

'ഇതാ ഞാൻ എന്നെ അയച്ചാലും" എന്ന ഏശയ്യാ പ്രവാചകന്റെ ആറാം അദ്ധ്യായം എട്ടാം വാക്യം പ്രമേയമാക്കുന്ന സന്ദേശം ആരംഭിക്കുന്നത്, കഴിഞ്ഞ മാർച്ച് 27ന് നടത്തിയ അസാധാരണ പ്രാർത്ഥനാ നിമിഷങ്ങളിലെ വാക്കുകൾ ഓർമ്മപ്പെടുത്തിക്കൊണ്ടാണ്.      

ദിശാബോധ നഷ്ടവും, ഭയവും വരുത്തുന്ന ഈ ആഗോള പ്രതിസന്ധി ഘട്ടത്തിൽ ദൈവം "ആരെ അയക്കും" എന്ന് തുടർച്ചയായി ചോദിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ ബലഹീനതകളെ തൊട്ടനുഭവവേദ്യമാക്കുന്ന വേദനയിലും മരണത്തിലും പോലും നമ്മെ അനുസ്മരിപ്പിക്കുന്നത് നമ്മുടെ "ജീവനുവേണ്ടിയും തിന്മയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനുമായുള്ള നമ്മുടെ അഗാധമായ ആഗ്രഹവു" മാണ്. ഇവിടെയാണ്  "ദൈവസ്നേഹത്തിനും, അയൽക്കാരനായുള്ള സ്നേഹത്തിനുമായി, സേവനത്തിലൂടെയും മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെയും നമ്മിൽ നിന്ന് പുറത്തു കടക്കാൻ " പ്രേഷിതത്വത്തിനായുള്ള വിളി പൊട്ടിപ്പുറപ്പെടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിലെഴുതി.

പ്രേഷിതർ പ്രേഷിതനായ യേശുവോടൊപ്പം

കുരിശിൽ മരിച്ചു കൊണ്ട് യേശു തന്റെ പ്രേഷിത ദൗത്യം പൂർത്തീകരിച്ചതു പോലെ തന്നെയാണ് " മറ്റുള്ളവർക്കായി നമ്മെ തന്നെ നാം സ്വയം നൽകുമ്പോൾ " എന്ന് പ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. നമ്മുടെ പ്രേഷിതത്വം, നമ്മുടെ വിളി, നമ്മുടെ അയക്കപ്പെടാനുള്ള സന്നദ്ധത എന്നിവയുടെ ഉറവിടം "പിതാവിന്റെ പ്രേഷിതനാ"കാനുള്ള യേശുവിന്റെ തന്നെ വിളിയിലാണ്. "നമ്മുടെ വ്യക്തിപരമായ വിളി"  "നമ്മൾ സഭയിൽ ദൈവത്തിന്റെപുത്രീ പുത്രന്മാരാണെന്ന സത്യത്തിൽ" വേരൂന്നിയിരിക്കുന്നു.

പ്രേഷിതയായ സഭ

സഭയാണ് വളരെ പ്രത്യേകമായി "യേശുവിന്റെ പ്രേഷിത പ്രവർത്തനം ചരിത്രത്തിൽ തുടർന്നു കൊണ്ടു പോകുന്നത് " എന്ന് പാപ്പാ വിശദീകരിക്കുന്നു. അങ്ങനെ ജ്ഞാനസ്നാനം സ്വീകരിച്ച സഭയിലെ അംഗങ്ങൾ അവളുടെ നാമത്തിൽ അയക്കപ്പെടുന്നു. നമ്മുടെ സാക്ഷ്യവും സുവിശേഷ പ്രഘോഷണവും വഴി,   ദൈവം തുടർന്നും " തന്റെ സ്നേഹം പ്രത്യക്ഷമാക്കുന്നു." ഇങ്ങനെയാണ് ദൈവത്തിന് " ഹൃദയങ്ങളെയും മനസ്സുകളെയും, ശരീരങ്ങളെയും, സമൂഹങ്ങളെയും, സംസ്ക്കാരങ്ങളെയും എല്ലായിടത്തും എല്ലാ കാലത്തും സ്പർശിക്കാനും, രൂപാന്തരപ്പെടുത്താനും കഴിയുന്നത് "

ഒരു ബന്ധത്തിന്റെ പ്രത്യുത്തരം

"പ്രേഷിത പ്രവർത്തനം ദൈവത്തിന്റെ വിളിയോടുള്ള ഒരു സ്വതന്ത്രവും ബോധപൂർവ്വവുമായ പ്രത്യുത്തരമാണ്" എന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രേഷിതത്വത്തിനായുള്ള വിളിയെ വിവേചിച്ചറിയുക " സഭയിലെ യേശുവിന്റെ സാന്നിദ്ധ്യവുമായി നമ്മുക്ക് വ്യക്തിപരമായ ഒരു സ്നേഹ ബന്ധം ഉണ്ടാകുമ്പോഴാണ് ". ഇത് നമ്മെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ നമ്മുടെ ജീവിതത്തിലും പ്രവർത്തികളിലും സ്വാഗതം ചെയ്യുവാനുള്ള നമ്മുടെ സന്നദ്ധതയിൽ കൊണ്ടു വന്നെത്തിക്കും. ഈ വിളി വിവാഹിതർക്കും, സമർപ്പിതർക്കും, അഭിഷിക്തർക്കും അവരവരുടെ അനുദിന ജീവിത സംഭവങ്ങളിൽ വന്നെത്തുന്നു. പാപ്പാ നമ്മോടു ചോദിക്കുന്ന മറ്റൊരു കാര്യം " വിശ്വാസത്തിന് സാക്ഷികളാകാൻ ഏതുനേരത്തും ഏതിടത്തേക്കും അയക്കപെടാൻ നമ്മൾ സന്നദ്ധരാണോ " എന്ന് സ്വയം ചോദിക്കാനും പരിശുദ്ധ ത്രിത്വവുമായുള്ള നമ്മുടെ ബന്ധവുമാണ്. അവസാനത്തെ ചോദ്യം നമ്മൾ മറിയത്തെപ്പോലെ " മുഴുവനായി ദൈവത്തിന്റെ ഹിതത്തിന് സേവകരാകാൻ " തയ്യാറാണോ എന്നാണ് .

പ്രേഷിതത്വം ജീവനോടു പ്രതികരിക്കുന്നു

ഇപ്പോൾ സഭയുടെ പ്രേഷിതത്വത്തിന്റെ വെല്ലുവിളി "ഈ മഹാമാരിയുടെ നേരത്ത് എന്താണ് ദൈവം നമ്മോടു പറയുന്നത് എന്ന് മനസ്സിലാക്കുകയാണ് " എന്ന് ഫ്രാൻസിസ് പാപ്പാ പറയുന്നു. ജനങ്ങൾ ആരും അടുത്തില്ലാതെയും, ഉപേക്ഷിക്കപ്പെട്ടും മരിക്കുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ട, സാമൂഹ്യ അകലവും വീട്ടിൽ ഒതുങ്ങുന്നതും നിർബന്ധമാകുമ്പോൾ, നമ്മൾ "നമ്മുടെ സാമൂഹ്യ ബന്ധങ്ങളെയും ദൈവവുമായുള്ള സമൂഹ ബന്ധത്തെയും പുനർനിർവ്വചിക്കേണ്ട ആവശ്യകതയും" പാപ്പാ ചൂണ്ടികാണിക്കുന്നു. ഈ സാഹചര്യം മറ്റുള്ളവരോടുള്ള നമ്മുടെ ബന്ധത്തിന്റെ ആവശ്യകതയുടെ ബോധ്യം വളർത്തുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനയിലൂടെ ദൈവം മറ്റുള്ളവരുടെ ആവശ്യങ്ങൾ അറിയാൻ നമുക്ക് തുറവ് തരും. ഇന്ന് സഭയുടെ  ആരാധനാ ജീവിതത്തിൽ പങ്കെടുക്കാൻ കഴിയാതെ പോയവർക്ക് ഇപ്പോൾ " എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിയിൽ പങ്കുപറ്റാൻ കഴിയാത്ത പല ക്രിസ്തീയ സമൂഹങ്ങളുടേയും അനുഭവം മനസ്സിലാക്കാൻ കഴിയും" പാപ്പാ പറഞ്ഞു.

ഞാൻ ആരെയാണ് അയക്കേണ്ടത്?

ഞാൻ ആരെയാണ് അയക്കേണ്ടതെന്ന ദൈവത്തിന്റെ ചോദ്യത്തെ ഒരിക്കൽ കൂടി അനുസ്മരിക്കുകയും ‘ഇതാ ഞാൻ, എന്നെ അയയ്‌ക്കുക! ’(ഏശ 6: 8). എന്ന ഏശയ്യാ പ്രവാചകന്റെത് പോലുള്ള ഉദാരവും ബോധ്യപ്പെടുത്തുന്നതുമായ ഉത്തരത്തിനായി ദൈവം നമ്മെ കാത്തിരിക്കുന്നുവെന്ന്  സൂചിപ്പിച്ച പാപ്പാ തന്റെ  സന്ദേശത്തിന്റെ സമാപനത്തിൽ പ്രാർത്ഥന, പരിചിന്തനം, ഭൗതിക വസ്തുക്കളുടെ സഹായം എന്നിവയിലൂടെ സഭയിലെ യേശുവിന്റെദൗത്യത്തിൽ സജീവമായി പങ്കെടുക്കാൻ നമ്മെ  സ്ഥിരീക്കാ൯ കഴിയുന്ന ഒരു ദിവസമായിരിക്കും ലോക മിഷൻ ഞായർ എന്ന് വ്യക്തമാക്കി.

എല്ലാവരുടേയും രക്ഷയ്ക്കായി ലോകമെമ്പാടുമുള്ള ജനങ്ങളുടെയും, ദേവാലയങ്ങളുടെയും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒക്ടോബർ 18 ന് എടുക്കുന്ന നേർച്ചകാഴ്ച്ച “പോന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ തന്റെ പേരിൽ നടത്തുന്ന മിഷനറി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പാ വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2020, 15:19