ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ,  ബുധനാഴ്ച (24/06/21) പൊതുദർശന സന്ദേശം നല്കുന്നു ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ബുധനാഴ്ച (24/06/21) പൊതുദർശന സന്ദേശം നല്കുന്നു 

വേനലവധി, ദൈവ-മനുഷ്യ ബന്ധങ്ങൾ ബലപ്പെടുത്താനുള്ള വേളയായിരിക്കട്ടെ!

ജീവിതത്തിൽ നന്മ ഭവിച്ചാലും തിന്മ ഭവിച്ചാലും, നമ്മോടുള്ള സ്നേഹത്താൽ നിറഞ്ഞ ദൈവത്തിൻറെ ഹൃദയത്തിൽ നിന്ന് നമുക്കു ലഭിച്ച എല്ലാ കൃപകൾക്കും അവിടത്തെ സ്തുതിക്കുക, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വേനൽക്കാലാവധി പ്രശാന്തമായ വിശ്രമവേളയായിരിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുന്നു.

ബുധനാഴ്ച (24/06/20) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നടത്തിയ പൊകൂടിക്കാഴ്ചാ പ്രഭാഷണത്തിനു ശേഷം വിവിധ ഭാഷാക്കാരെ അഭിവാദ്യം ചെയ്ത   ഫ്രാൻസീസ് പാപ്പാ പോളണ്ടുകാരെയും ഇറ്റലിക്കാരെയും സംബോധന ചെയ്യവെ, ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ യൂറോപ്പിൽ പ്രത്യേകിച്ച് വേനൽക്കാലാവധിയുടെ വേളയായിരിക്കുന്നത് അനുസ്മരിക്കുകയായിരുന്നു.

കൊറോണവൈറസ് വ്യാപന ഭീഷണി തടയുന്നതിനുള്ള സുരക്ഷാ നടപടികൾ ഉണ്ടെങ്കിലും ശാന്തമായ വിശ്രമത്തിൻറെയും സൃഷ്ടിയുടെ സൗന്ദര്യാസ്വാദനത്തിൻറെയും മനുഷ്യരും ദൈവവുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തലിൻറെയും ദിനങ്ങളായിരിക്കട്ടെ വേനലവധിയെന്ന് പാപ്പാ ആശംസിച്ചു. 

പൊതുദർശനം പ്രഭാഷണം പഴയ നിയമത്തിലെ ദാവിദ് രാജാവിൻറെ പ്രാർത്ഥനയെ അധികരിച്ചായിരുന്ന പശ്ചാത്താലത്തിൽ പാപ്പാ, ജീവിതത്തിൽ നന്മ ഭവിച്ചാലും തിന്മ ഭവിച്ചാലും, ദാവീദ് രാജാവിൻറെ മാതൃക പിൻചെന്നുകൊണ്ട് ദൈവത്തോടു പ്രാർത്ഥിക്കാനും, നമ്മോടുള്ള സ്നേഹത്താൽ നിറഞ്ഞ ദൈവത്തിൻറെ ഹൃദയത്തിൽ നിന്ന് നമുക്കു ലഭിച്ച എല്ലാ കൃപകൾക്കും അവിടത്തെ സ്തുതിക്കാനും എല്ലാവരെയും ക്ഷണിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 June 2020, 11:10