സിറിയയ്ക്കുവേണ്ടിയുള്ള നാലാം അന്താരാഷ്ട്ര സമ്മേളനം ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിൽ സിറിയയ്ക്കുവേണ്ടിയുള്ള നാലാം അന്താരാഷ്ട്ര സമ്മേളനം ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിൽ 

സിറിയയ്ക്കും ലബനനും പ്രാർത്ഥനാസഹായമേകുക, പാപ്പാ!

“സിറിയയുടെയും ആ ഭൂപ്രദേശത്തിൻറെയും ഭാവിക്ക് പിന്തുണയേകുക” എന്ന ശീർഷകത്തിൽ, നാലാം സമ്മേളനം, ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിൽ, ജൂൺ 30-ന്, ചൊവ്വാഴ്ച, യൂറോപ്യൻ സമിതിയും ഐക്യരാഷ്ട്രസഭയും സംയുക്തമായി സംഘടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സിറിയയിലെയും അയൽരാജ്യങ്ങളിലെ, പ്രത്യേകിച്ച് ലെബനനിലെയും അവസ്ഥ മെച്ചപ്പെടുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

“സിറിയയുടെയും ആ ഭൂപ്രദേശത്തിൻറെയും ഭാവിക്ക് പിന്തുണയേകുക” എന്ന ശീർഷകത്തിൽ, നാലാം സമ്മേളനം, ബെൽജിയത്തിൻറെ തലസ്ഥാനമായ ബ്രസൽസിൽ, ജൂൺ 30-ന്, ചൊവ്വാഴ്ച,  യൂറോപ്യൻ സമിതിയും ഐക്യരാഷ്ട്രസഭയും സംയുക്തമായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച (28/06/20) വത്തിക്കാനിൽ നയിച്ച മദ്ധ്യഹ്ന പ്രാർത്ഥനാ വേളയിൽ സൂചിപ്പിക്കവെയാണ് ഈ ക്ഷണമേകിയത്.

മഹാമാരി കൂടുതൽ വഷളാക്കിയിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, സിറിയയിലെയും അയൽരാജ്യങ്ങളിലെ, പ്രത്യേകിച്ച് ലെബനനിലെയും ജനങ്ങളുടെ നാടകീയമായ അവസ്ഥ മെച്ചപ്പെടുത്താൻ ഈ സുപ്രധാന സമ്മേളനത്തിനു സാധിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് പാപ്പാ പറഞ്ഞു. 

അവിടെ ആഹാരം കിട്ടാതെ പട്ടിണിയിലമർന്നിരിക്കുന്ന കുഞ്ഞുങ്ങളെ ഓർക്കണമെന്നു പറഞ്ഞ പാപ്പാ സമാധാനത്തിൻറെ ശില്പികളാകാൻ ഭരണനേതൃത്വത്തോടു അഭ്യർത്ഥിച്ചു.

യെമനിലെ ജനങ്ങൾക്കു വേണ്ടിയും ത്രികാലപ്രാർത്ഥനാവേളയിൽ പ്രാർത്ഥിച്ച

പാപ്പാ അന്നാട്ടിലും മാനവിക പ്രതിസന്ധിമൂലം യാതനകളനുഭവിക്കുന്നത് പ്രത്യേകിച്ച് കുട്ടികളാണെന്ന വസ്തുത അനുസ്മരിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2020, 13:30