പരിശുദ്ധ കുർബ്ബാന... പരിശുദ്ധ കുർബ്ബാന... 

പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ: പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി

ജൂൺ 14, ഞായറാഴ്ച്ച വത്തിക്കാനിലെ ബസിലിക്കായിൽ 50 ഓളം വിശ്വസികൾ പങ്കെടുക്കുന്ന ദിവ്യബലി 9.45 ന് ആരംഭിക്കും ദിവ്യബലിക്കു ശേഷം പരിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ച് വയ്ക്കുകയും ആശീർവ്വാദം നൽകുകയും ചെയ്യുമെന്നും മാർച്ച് 9 മുതൽ മെയ് 17 വരെ, നേരത്തെ സാന്താ മാർത്തയിൽ പാപ്പാ അർപ്പിച്ച ദിവ്യബലികൾ തൽസമയം പ്രക്ഷേപണം ചെയ്തതുപോലെ ഈ തിരുക്കർമ്മങ്ങളും പ്രക്ഷേപണം ചെയ്യപ്പെടും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഴിഞ്ഞ വർഷം റോമിലെ കാസൽ ബെർത്തോണെയിലുള്ള സാന്താ മരിയ കൊൺസൊളത്രിച്ചെ ദേവാലയ അൾത്താരയിലാണ് ഫ്രാൻസിസ് പാപ്പാ  പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ ദിവ്യപൂജയർപ്പിച്ചത്. 2013 മുതൽ 2017വരെ സാൻ ജൊവാന്നി ലാറ്ററൻ ബസിലിക്കയിലും 2018ൽ റോമിലെ ഓസ്തിയയിലെ സാന്താ മോനിക്കാ ഇടവക ദേവാലയത്തിലുമായിരുന്നു.

13 ആം നൂറ്റാണ്ടിലാണ് ദിവ്യകാരുണ്യത്തിരുനാളിന്റെ ആഘോഷങ്ങൾ ആരംഭിക്കുന്നത്. 1215 ൽ ദിവ്യകാരുണ്യത്തിൽ ക്രിസ്തുവിന്റെ പ്രതീകാത്മകവും യാഥാർത്ഥവുമായ സാന്നിധ്യം ഉറപ്പിച്ചവരുടെ മുന്നിൽ ലാറ്ററൻ കൗൺസിൽ അപ്പത്തിന്റെയും വീഞ്ഞിന്റെയും കൂദാശീകരണം വഴി അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ യഥാർത്ഥ ശരീരരക്തങ്ങളായി മാറുന്നു (Transubstantiation) എന്ന് സ്ഥിരീകരിച്ചു. ബെൽജിയത്ത് വിശുദ്ധ കൊർണിലോണിലെ ജൂലിയാനയുടെ  മിസ്റ്റിക്കൽ അനുഭവത്തിനു ശേഷം 1247 ൽ പ്രാദേശീകമായ ആഘോഷം ലിയെജിയിൽ സ്ഥാപിതമായി. കുറച്ചു വർഷങ്ങൾക്ക് ശേഷം 1263 ൽ ബൊൽസാനയിലെ ഒരു വൈദീകൻ  ക്രിസ്തുവിന്റെ പരിശുദ്ധ കുർബ്ബാനയിലെ സാന്നിധ്യത്തെ കുർബ്ബാന അർപ്പിച്ചു ക്കൊണ്ടിരിക്കെ സംശയിച്ചപ്പോൾ കൂദാശ ചെയ്യുന്ന നേരത്ത്, മുറിക്കപ്പെട്ട ഓസ്തിയിൽ നിന്ന് രക്തത്തുള്ളികൾ വീണു. ഈ സംഭവത്തിന് ശേഷം  പരിശുദ്ധ പിതാവ് ഉർബ്ബൻ നാലാമനാണ് 1264 ൽ മുഴുവൻ സഭയിലും ദിവ്യകാരുണ്യത്തിന്റെ ആഘോഷമായ തിരുനാൾ വ്യാപിപ്പിക്കുവാ൯ കാരണമാക്കിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 June 2020, 12:28