ബോസിയിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാപ്പാ...   ബോസിയിലെ എക്യുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പാപ്പാ...  

പാപ്പാ: പരിശുദ്ധാത്മാവിന് വൈവിദ്ധ്യങ്ങളെയും ആധിക്യങ്ങളെയും തെളിക്കാനും ഐക്യം കൊണ്ടുവരാനും കഴിയും

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ Ut Unum Sint എന്ന ചാക്രിക ലേഖനത്തിന്റെ 25 ആം വാർഷികത്തോടനുബന്ധിച്ചാണ് മെയ് 25ന് ക്രിസ്തീയ ഐക്യത്തെ പ്രോൽസാഹിപ്പിക്കുവാനുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ അദ്ധ്യക്ഷനായ കർദ്ദിനാൾ കർട്ട് കോഹിന് പരിശുദ്ധ പിതാവ് കത്തയച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2000 ആണ്ടിന്റെ ജൂബിലിയിൽ കണ്ണ് നട്ട് മൂന്നാം സഹസ്രാബ്ദത്തിലേക്ക് സഭ പ്രവേശിക്കുമ്പോൾ, ഗുരുവും കർത്താവുമായവൻ ഹൃദയത്തിലേറ്റിയ "എല്ലാവരും ഒന്നായിരിക്കാൻ " എന്ന പ്രാർത്ഥന സഭ മനസ്സിൽ സൂക്ഷിക്കണമെന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആഗ്രഹിച്ചിരുന്നുവെന്നും കത്തോലിക്കാ സഭയുടെ എക്യുമേനിക്കൽ പ്രതിബദ്ധത ഒഴിവാക്കാനാവാത്തതാണെന്നും കാണിക്കാനാണ് ഈ ചാക്രിക ലേഖനം എന്ന് ഫ്രാൻസിസ് പാപ്പാ കത്തിന്റെ തുടക്കത്തിൽ തന്നെ ചൂണ്ടിക്കാണിച്ചു.

സ്വർഗ്ഗാരോഹണ തിരുനാളിന് പ്രസിദ്ധീകരിച്ചത് വഴി, നാനാത്വത്തിൽ ഐക്യം സൃഷ്ടിക്കുന്ന  പരിശുദ്ധാത്മാവിൽ അടയാളപ്പെടുത്തലാണെന്നും  അതേ ആരാധനക്രമത്തിൽ വീണ്ടും അത് ദൈവജനത്തിന്നു മുന്നിൽ സമർപ്പിക്കുകയാണെന്നും പാപ്പാ എഴുതി. രണ്ടാം വത്തിക്കാൻ കൗൺസിൽ  ക്രിസ്തീയ ഐക്യം പുനസ്ഥാപിക്കാനുള്ള നീക്കങ്ങളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധാത്മാവാണ് ആത്മീയ വരങ്ങളും പ്രവർത്തനങ്ങളും വഴി സഭാ ഐക്യത്തിന്റെ സൂത്രധാരൻ എന്നും, വൈവിധ്യങ്ങൾ സഭയുടെ ഐക്യത്തിന് എതിരല്ലെന്നും, അവ സഭയെ കൂടുതൽ തിളക്കമുള്ളതും സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് സഹായവും നിറവും നൽകുന്നെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.  പരിശുദ്ധാത്മാവിന് വൈവിദ്ധ്യങ്ങളെയും ആധിക്യങ്ങളെയും തെളിക്കാനും  ഐക്യം കൊണ്ടുവരാനും കഴിയും ഈസ്റ്റംബൂളിൽ ചെയ്ത പ്രസംഗം ഉദ്ധരിച്ചു കൊണ്ട് പാപ്പാ എഴുതി.

ഈ വാർഷീകത്തിൽ ക്രിസ്ത്യാനികളെ പരിപൂർണ്ണ ഐക്യത്തിലേക്കുള്ള യാത്രയ്ക്ക് സഹായിച്ചതിന് കർത്താവിന് നന്ദി പറഞ്ഞ പാപ്പാ ഇനിയും ചെയ്യാൻ കഴിയും എന്ന് കരുതി ക്ഷമയോടെ കാത്തിരിക്കുന്നവർ ഉണ്ടെന്നും ഓർമ്മിപ്പിച്ചു. നൂറ്റാണ്ടുകളായി ഉണ്ടാക്കി വച്ചിട്ടുള്ള മുറിവുകൾ ഉണക്കാൻ എടുത്ത കാൽവയ്പ്പുകൾക്ക് നന്ദിയും, വിശ്വാസവും നഷ്ടപ്പെടരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പല മുൻവിധികളും, പരസ്പ്പരമുള്ള അറിവും, മതിപ്പും മൂലം മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, ദൈവശാസ്ത്രപരമായ സംവാദവും, ഉപവിയുടെ  സംവാദങ്ങളും വിവിധ തരം സഹകരണങ്ങളും അജപാലനത്തിലും സാംസ്കാരിക തലത്തിലും വർദ്ധിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് പാപ്പാ കത്തിൽ അനുസ്മരിച്ചു. വിവിധ സഭാതലവന്മാരെ ഓർമ്മിപ്പിച്ച പാപ്പാ എമ്മാവൂസിലെ ശിഷ്യരെപ്പോലെ നമ്മോടൊപ്പം നടക്കുന്ന കർത്താവിനെ അനുഭവിക്കുന്നുവെന്നും അപ്പം മുറിക്കലിൽ അവനെ തിരച്ചറിയാൻ ഇടയാകട്ടെ എന്നും, ഒരുമിച്ച് ദിവ്യപൂജാമേശപങ്കിടാൻ കാത്തിരിക്കാമെന്നും ആശംസിച്ചു.

ഇതു വരെ ഈ ഐക്യത്തിനായുള്ള സഭയുടെ ഒഴിവാക്കാനാവാത്ത ലക്ഷ്യത്തിനായി പ്രവർത്തിച്ചവർക്കും ഇക്കാര്യം സജീവമായി നിലനിർത്തുന്ന ഡിക്കാസ്ട്രിക്കും നന്ദി പറഞ്ഞ ഫ്രാൻസിസ് പാപ്പാ അവരുടെ  രണ്ട് സംരംഭങ്ങൾക്ക് പ്രത്യേകം നന്ദിയർപ്പിച്ചു, അടുത്ത ശരത്കാലത്തിൽ പ്രസിദ്ധീകരിക്കാനുള്ള  മെത്രാന്മാർക്കായുള്ള Ecumenical Vademecum,  പിതാക്കന്മാരെ പ്രോൽസാഹിപ്പിക്കാനും എക്യുമെനിക്കൽ ഉത്തരവാദിത്വങ്ങളുടെ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണത്. കൂടാതെ  രണ്ടാമത്തെ സംരംഭം Acta Oecumenica എന്ന ഒരു വാർത്താപത്രികയുടെ പ്രകാശനമാണ്, ഐക്യത്തിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നവരെ സഹായിക്കുന്നതിനായുള്ളതാണത്.

പരിപൂർണ്ണ സംസർഗ്ഗത്തിനായുള്ള (Full communion) യാത്രയിൽ  ഇത്രയും കാലത്തിലുണ്ടായ പുരോഗമനങ്ങൾ മറക്കരുതെന്നും, എന്നാൽ ചക്രവാളങ്ങൾ നോക്കി, Ut unum sint   എന്ന ചാക്രീക ലേഖനത്തോടൊപ്പം നമ്മുടെ വഴിയേതെന്ന് എന്ന് ചോദിക്കണം ഓർമ്മിപ്പിക്കുന്ന പാപ്പാ , വളരെ പ്രത്യേകമായി നമ്മുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന വിഷയമിതാണെന്നും ഐക്യം എന്നത് നമ്മുടെ പ്രവർത്തിയുടെ പരിണതഫലമല്ല മറിച്ച് പരിശുദ്ധാത്മാവിന്റെ വരമാണെന്നും വ്യക്തമാക്കി. അതോടൊപ്പം തന്നെ ഐക്യം ഒരു അത്ഭുതമായി അവസാനം വരുന്നതുമല്ല, അത് നമ്മുടെ യാത്രയിൽ പരിശുദ്ധാത്മാവ് ചെയ്യുന്ന പ്രവർത്തിയാണ് എന്നും കൂട്ടിചേർത്തു. പരിശുദ്ധാത്മാവിനോടു തന്നെ വിശ്വാസത്തോടെ നമ്മുടെ പാദങ്ങളെ നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, പുത്തൻ പ്രവാചക പ്രവർത്തനങ്ങൾക്കും, എക്യുമേനിസത്തിനായി പ്രവർത്തിക്കാൻ നവചൈതന്യം പകരാൻ ആത്മാവ് പ്രചോദിപ്പിക്കട്ടെ എന്നും ആശംസിച്ച പാപ്പാ ക്രിസ്തു ശിഷ്യരുടെ സ്നേഹം ലോകത്തെ വിശ്വാസത്തിലേക്ക് എത്തിക്കാനും സ്വർഗ്ഗപിതാവിന് മഹത്വം നൽകാനും ഇടയാകട്ടെയെന്ന പ്രാർത്ഥനയോടെ കത്ത് ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2020, 14:19