ദൈവിക കാരുണ്യത്തിൻറെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്തീന കൊവാത്സക ദൈവിക കാരുണ്യത്തിൻറെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്തീന കൊവാത്സക 

ദൈവിക കാരുണ്യ ഞായർ!

വത്തിക്കാൻ നഗരത്തിന് തൊട്ടടുത്തുള്ള “സാസ്സിയയിലെ പരിശുദ്ധാരൂപിയുടെ” (The church of Santo Spirito in Sassia) നാമത്തിലുള്ള ദേവാലയത്തിൽ ദൈവിക കാരുണ്യ ഞായർ (19/04/20) ദിവ്യബലി ഫ്രാൻസീസ് പാപ്പാ അർപ്പിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവിക കാരുണ്യ ഞായർ തിരുക്കർമ്മം മാർപ്പാപ്പാ നയിക്കും

വത്തിക്കാൻ നഗരത്തിന് തൊട്ടടുത്തുള്ള “സാസ്സിയയിലെ പരിശുദ്ധാരൂപിയുടെ” (The church of Santo Spirito in Sassia) നാമത്തിലുള്ള ദേവാലയത്തിൽ 19-ാം തീയതി ഞായറാഴ്ച (19/04/20) പ്രാദേശിക സമയം 11 മണിക്കായിരിക്കും ഫ്രാൻസീസ് പാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കുക.

കോവിദ് 19 മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഈ തിരുക്കർമ്മത്തിൽ നേരിട്ടു പങ്കുകൊള്ളാൻ വിശ്വാസികൾക്കു സാധിക്കില്ല.

ഇതിൽ ഭാഗഭാഗിത്വം, പതിവുപോലെ, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ കുർബ്ബാനയുടെ അവസാനം പാപ്പ സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും എന്ന ത്രികാല ജപവും നയിക്കും.

അനുവർഷം ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ആദ്യ ഞായറാണ് ദൈവിക കാരുണ്യ ഞായറായി ആചരിക്കപ്പെടുന്നത്.

വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പായാണ് ഈ തിരുന്നാൾ തിരുസഭയിൽ ഏർപ്പെടുത്തിയത്.

ദൈവിക കാരുണ്യത്തിൻറെ അപ്പസ്തോലയായ വിശുദ്ധ ഫൗസ്തീന കൊവാത്സ്കയെ വിശുദ്ധയായി പ്രഖ്യാപിച്ച അന്നു തന്നെയാണ്, അതായത് 2000-ാം ആണ്ട് ഏപ്രിൽ 30-ന് ആണ് പാപ്പാ ഈ തിരുന്നാൾ ഏർപ്പെടുത്തിയത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2020, 12:37