ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിലിരുന്നു ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലുടെ പൊതുദർശന സന്ദേശം നല്കുന്നു 15/04/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിലെ തൻറെ സ്വകാര്യ പഠനമുറിയിലിരുന്നു ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലുടെ പൊതുദർശന സന്ദേശം നല്കുന്നു 15/04/2020 

സമാധാനം, ദൈവിക ദാനം!

ദൈവത്തിൽ വിശ്വസിക്കുന്നവൻ സ്വന്തം വിശ്വാസം ദൈവത്തിൻറെ സകല സൃഷ്ടികളോടുമുള്ള സ്നേഹമായി പരിവർത്തനം ചെയ്യുകയും എല്ലാ സഹോദരങ്ങളോടുമുള്ള സമാധാനത്തിൻറെ ഉപകരണമായി മാറുകയും ചെയ്യണം, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുദിനം ക്രിസ്തുവിൻറെ പിന്നാലെ കുരിശും ചുമന്നു നീങ്ങാനുള്ള നിരന്തര ആദ്ധ്യാത്മിക പോരാട്ടത്തിൻറെ ഫലമാണ് സമാധാനം എന്ന് മാർപ്പാപ്പാ.

ബുധനാഴ്ച (15/04/20) വത്തിക്കാനിലെ തൻറെ പഠനമുറിയിലിരുന്നു വിനിമയ മാദ്ധ്യമങ്ങളിലൂടെ നല്കിയ പൊതുദർശന സന്ദേശത്തിൻറെ അവസാനം ഫ്രാൻസീസ് പാപ്പാ അറബിഭാഷാക്കാരെ അഭിവാദ്യം ചെയ്യുകയായിരുന്നു.

സമാധാനം ദൈവത്തിൻറെ ദാനമാണ് എന്ന് പാപ്പാ തദ്ദവസരത്തിൽ ഓർമ്മിപ്പിച്ചു.

ദൈവത്തിൽ വിശ്വസിക്കുന്നവൻ, സ്വന്തം വിശ്വാസം ദൈവത്തിൻറെ സകല സൃഷ്ടികളോടുമുള്ള സ്നേഹമായി പരിവർത്തനം ചെയ്യണമെന്നും എല്ലാ സഹോദരങ്ങളോടുമുള്ള സമാധാനത്തിൻറെ ഉപകരണമായി മാറണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 

പൊതുദർശനപരിപാടിയുടെ അവസാനം ആശീർവ്വാദം നല്കുന്നതിനു മുമ്പ് പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ, മരണത്തെ ജയിച്ച യേശുവിൽ നയനങ്ങളൂന്നാൻ അവർക്കു പ്രചോദനം പകർന്നു.

ജീവിതത്തിലെ സഹനങ്ങളെയും പരീക്ഷണങ്ങളെയും വീണ്ടെടുപ്പിൻറെയും പരിത്രാണത്തിൻറെയും അമൂല്യാവസരങ്ങളായി സ്വീകരിക്കാൻ അവിടന്ന് നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 April 2020, 15:40