ലോകത്തില്‍ അപൂര്‍വ്വ രോഗ ബാധിതരുടെ സംഖ്യ 30 കോടി ലോകത്തില്‍ അപൂര്‍വ്വ രോഗ ബാധിതരുടെ സംഖ്യ 30 കോടി 

അപൂര്‍വ്വ രോഗബാധിതരെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുക!

അസാധാരണരോഗ ദിനാചരണം- ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അസാധാരണ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുന്നതിന് സാമൂഹ്യ-വൈദ്യ സേവനങ്ങള്‍ സംലഭ്യമാക്കേണ്ടതിന്‍റെ ആവശ്യകത മാര്‍പ്പാപ്പാ ചൂണ്ടിക്കാട്ടുന്നു. 

അനുവര്‍ഷം ഫെബ്രുവരിയിലെ അവസാന ദിനം അപൂര്‍വ്വരോഗ ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച്  ശനിയാഴ്ച (29/02/2020) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. 

“അസാധാരണ രോഗ ദിനം, രോഗബാധിതരായ സഹോദരീസഹോദരന്മാരെ ഒത്തൊരുമിച്ചു പരിചരിക്കുന്നതിനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഗവേഷണ പഠനങ്ങളും ചികിത്സകളും സാമൂഹ്യസേവനവും സംയോജിപ്പിക്കുക വഴി  അവര്‍ക്ക്  തുല്യ അവസരങ്ങള്‍ ലഭിക്കുകയും പൂര്‍ണ്ണമായൊരു ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യും” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

പതിമൂന്നാം അപൂര്‍വ്വരോഗ ദിനമാണ് ഇക്കൊല്ലം ആചരിക്കപ്പെട്ടത്. 

ലോകത്തില്‍ അപൂര്‍വ്വരോഗങ്ങള്‍ ബാധിച്ചവരുടെ സംഖ്യ 30 കോടിയാണ്

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 March 2020, 11:14