എൺപത്തി മൂന്നാം ജന്മദിനമാഘോഷിക്കുന്ന കത്തോലിക്കാ സഭാ ശ്രേഷ്ഠനായ ഫ്രാൻസിസ്പാ പ്പായ്‌ക്ക് ആശംസകള്‍. എൺപത്തി മൂന്നാം ജന്മദിനമാഘോഷിക്കുന്ന കത്തോലിക്കാ സഭാ ശ്രേഷ്ഠനായ ഫ്രാൻസിസ്പാ പ്പായ്‌ക്ക് ആശംസകള്‍.  

ഫ്രാൻസിസ് പാപ്പായ്ക്ക് എൺപത്തി മൂന്നാം ജന്മദിനാശംസകള്‍!

ഡിസംബർ പതിനേഴാം തിയതി എൺപത്തി മൂന്നാം ജന്മദിനമാഘോഷിക്കുന്ന കത്തോലിക്കാ സഭ ശ്രേഷ്ഠനായ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായ്‌ക്ക്‌ ഇറ്റാലിയൻ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലാ ആശംസ അയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഈ ആഘോഷ ദിനത്തിൽ ഇറ്റലിക്കാരുടെ വികാരങ്ങൾ ഒരുമിപ്പിച്ച് ഒത്തിരി ആത്മാർത്ഥവും സ്നേഹവും നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു എന്ന് സന്ദേശമയച്ച മത്തരെല്ലാ പാപ്പായുടെ നിലയ്ക്കാത്ത അജപാലനത്തെയും അമ്പതു വർഷം പൂർത്തിയാകുന്ന ഉദാരമായ വൈദീക സേവനത്തെയും, വിഭാഗീയതകൾ മറികടക്കാനും, സമാധാനം സംരക്ഷിക്കാനും, സംവാദത്തിനും, മറ്റുള്ളവരുടെ ചിന്തകളെ ആഴത്തിലറിയാനും, ഭൂമിയുടെ സംരക്ഷണത്തിനുമായും നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾക്കും രാജ്യങ്ങൾക്കും പ്രചോദന പ്രേരിതങ്ങളാണെന്നും അറിയിച്ചു.

കത്തോലിക്കാ സഭയും ഇറ്റലി രാഷ്ട്രവുമായി  കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കാനും പരിശുദ്ധ പിതാവിന്‍റെ സന്ദർശനങ്ങൾ ഉപകരിക്കുന്നു എന്നും ഒത്തിരി അന്തർദേശീയ പ്രശ്നങ്ങൾ മനുഷ്യകുലത്തെ അലട്ടുന്ന ഈ നേരത്ത് ക്രിസ്തുമസ്സിന്‍റെ സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെതുമായ സന്ദേശം പ്രത്യാശയുടെ നേരുകൾ കണ്ടെത്താൻ നമ്മെ ക്ഷണിക്കുന്നു എന്നും ഇത്തരം ഒരു വികാരത്തോടെ  ജന്മദിനത്തിനും വരുവാനിരിക്കുന്ന ക്രിസ്തുമസ്സ് തിരുനാളിനും മംഗളങ്ങളും അങ്ങയുടെ ഫലപ്രദമായ പoനങ്ങളുടെ തുടർച്ചയ്ക്കും ആശംസകൾ അർപ്പിക്കുന്നു എന്നും സന്ദേശത്തിൽ രേഖപ്പെടുത്തി.

ഇറ്റാലിയൻ തൊഴിലാളി സംഘടനയായ ACLI യുടെ റോമിലെ ഘടകവും പാപ്പായ്ക്ക് ജന്മദിന സന്ദേശമയച്ചു.

ജന്മദിന കാർഡിൽ അയച്ച സന്ദേശത്തിൽ  അയൽക്കാർക്കും അവസാനമുള്ളവർക്കുമായുള്ള തങ്ങളുടെ സേവനത്തിന്‍റെ പ്രകാശമായ മാർപ്പാപ്പയ്ക്ക് ആശംസകൾ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ബലഹീനതയെ കണ്ടെത്തി സഹായിക്കാൻ ശ്രദ്ധിക്കാൻ തങ്ങളെ ഉദ്ദീപിപ്പിച്ചതിനും, ഏറ്റം അവസാനമുള്ളവർക്ക് ദൈവത്തിന്‍റെ തലോടലായി കൂടെ നിൽക്കാൻ തങ്ങളെ സഹായിച്ചതിനും നന്ദി രേഖപ്പെടുത്തുന്നുണ്ട് കാർഡിൽ. തങ്ങളുടെ വീക്ഷണം കൂടുതൽ വിപുലമാക്കി ജീവിതത്തിന്‍റെയും മറ്റും പുറമ്പോക്കുകളിൽ ചെന്നെത്താൻ പരിശുദ്ധ പിതാവ്  തുടക്കം മുതൽ നല്‍കിയ നിർദ്ദേശങ്ങൾക്ക് നൽകുന്ന   പ്രതീകാത്മക സമ്മാനമാണ് ഈ പോസ്റ്റ് കാർഡ് എന്ന് റോമിലെ ACLI യുടെ പ്രസിഡണ്ട് ലിഡിയാ ബോർത്സി അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2019, 16:04