കുട്ടികള്‍ ചെറിയ പാലങ്ങള്‍ പണിയുന്നവരാകണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ക്രിസ്തുമസ് ദിനത്തിൽ പ്രാർത്ഥനയിൽ ഒരുമിക്കുക
അമ്പതാം വാർഷീക നിറവിലായിരിക്കുന്ന Italian Catholic Actionന്‍റെ രൂപവത്കരണ പരിപാടി പ്രേഷിത ശിഷ്യന്മാരെന്ന നിലയിൽ അവരുടെ വിളിയെക്കുറിച്ച് അവബോധമുള്ളവരാകാന്‍ സഹായിക്കുന്ന ഒരു പാത സജ്ജമാക്കുന്നു. "സിനഡിൽ കുട്ടികള്‍" എന്ന ഒരു വലിയ സമ്മേളനത്തിലുള്ള അവരുടെ പങ്കാളിത്തത്തെ പ്രതി തന്‍റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ അതില്‍ നിന്ന് പുറത്തുവരുന്ന അവരുടെ നിരീക്ഷണങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ അറിയുന്നതിലുള്ള തന്‍റെ താല്‍പര്യത്തെ വെളിപ്പെടുത്തുകയും ചെയ്തു.
വീട്ടിൽ ചെയ്യേണ്ട ഒരു ദൗത്യം ഞാൻ നിങ്ങളോടാവശ്യപ്പെടുന്നുവെന്ന് അവിടെ സന്നിഹിതരായ കുട്ടികളോടു പറഞ്ഞ പാപ്പാ ക്രിസ്തുമസ് ദിനത്തിൽ, പ്രാർത്ഥനയിൽ ഒരുമിക്കുക, എല്ലാറ്റിനെയും നവമാക്കുന്ന ദൈവസ്നേഹത്തെ ലോകത്തിലേക്ക് കൊണ്ടുവരാനായി കടന്നു വന്ന ഉണ്ണിയേശുവിനെ ഇടയന്മാര്‍ ആശ്ചര്യത്തോടെ നോക്കിയത് പോലെ നോക്കി കാണുക എന്ന് നിര്‍ദ്ദേശിച്ചു.
കുട്ടികള്‍ ചെറിയ പാലങ്ങള്‍ പണിയുന്നവരാകണം
യേശു തന്‍റെ പിറവിയിലൂടെ, ദൈവവും മനുഷ്യരും തമ്മിലുള്ള ഒരു പാലമായിത്തീരുകയും, സ്വര്‍ഗ്ഗത്തെയും ഭൂമിയെയും അനുരഞ്ജിപ്പിക്കുകയും മനുഷ്യകുലം മുഴുവനെയും ഐക്യത്തിലാക്കുകയും ചെയ്തത് പോലെ ഇന്ന് അവര്‍ വസിക്കുന്നയിടങ്ങളില്‍ ചെറിയ "പാലങ്ങൾ" ആയിത്തീരാൻ അവിടുന്ന് കുട്ടികളോടു ആവശ്യപ്പെടുന്നുവെന്ന് ഉദ്ബോധിപ്പിച്ചു. പാലങ്ങൾ പണിയേണ്ടതിന്‍റെ ആവശ്യകത എല്ലായ്പ്പോഴും ഉണ്ടെന്ന് നിങ്ങൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടല്ലേ എന്ന ചോദ്യമുയര്‍ത്തി കൊണ്ട് ചിലപ്പോൾ അത് സുലഭമല്ലായെന്നും എന്നാല്‍ നാം യേശുവിനോടു ഐക്യപ്പെട്ടാൽ നമുക്ക് അത് ചെയ്യാൻ കഴിയുമെന്നും ഓര്‍മ്മിപ്പിച്ചു.
നമ്മുടെയും, യേശുവിന്‍റെയും അമ്മയായ മറിയത്തോടു നിങ്ങളുടെ യാത്രയിൽ നിങ്ങളോടൊപ്പം വരാൻ ഞാൻ അപേക്ഷിക്കാമെന്ന് പറഞ്ഞ പാപ്പാ "ക്രിസ്തുമസ്" എന്നതിന്‍റെ അർത്ഥം അമ്മയില്‍ നിന്ന് പഠിക്കണമെന്നും യേശുവിനെ എങ്ങനെ സ്വീകരിക്കണമെന്നും, എങ്ങനെ ആരാധിക്കണമെന്നും അനുദിനം യേശുവിനെ അനുഗമിക്കുന്നതെങ്ങനെയെന്നും മറിയവും വിശുദ്ധ യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.
ക്രിസ്തുമസ് ആഘോഷ ദിനങ്ങളിൽ അവരെ കണ്ടു മുട്ടിയതിൽ തന്‍റെ ആഹ്ളാദം പ്രകടിപ്പിച്ച പാപ്പാ കുട്ടികളെ നയിക്കുന്ന ആർച്ച്ബിഷപ്പ് ഗുലുതിറോ സിജിസ്മോന്തിക്കും, പ്രൊഫ, മത്തെയോ തൃഫെലിക്കും, കുട്ടികളെ പഠിപ്പിക്കുകയും അനുയാത്ര ചെയ്യുന്ന സകലർക്കും തന്‍റെ ക്രിസ്തുമസ് ആശംസ അർപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അപ്പോസ്തോലിക ആശിർവ്വാദം നൽകുകയും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതുമെന്നുമാവശ്യപ്പെട്ട് കൊണ്ട് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചു.