ഫ്രാന്‍സിസ് പാപ്പാ  ആഗോള യുവജനങ്ങളോടൊപ്പം... ഫ്രാന്‍സിസ് പാപ്പാ ആഗോള യുവജനങ്ങളോടൊപ്പം... 

പാപ്പാ: ദൈവം നൽകുന്ന വളക്കൂറുള്ള പുത്തൽ നിലമാണ് യുവജനങ്ങള്‍.

ഇരുപതാമത് ലാറ്റിനമേരിക്കൻ യുവജന അജപാലന സമ്മേളനത്തിന് പാപ്പാ സന്ദേശമയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലീമായിൽ നവംബർ 18 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിനുള്ള സന്ദേശം എപ്പിസ്കോപ്പൽ കമ്മീഷന്‍റെ ലോകസമാധാനത്തിനും പൊതു സഹവാസത്തിനായുള്ള മനുഷ്യസാഹോദര്യം "പ്രസിഡണ്ടായ മോൺ. ആൽഫ്രെദോ വിസ്കാറാ മോറി എസ്.ജെ.യ്ക്കാണ് പാപ്പാ അയച്ചത്. സന്ദേശത്തിൽ അതിന്‍റെ സംഘാടകർക്കും പങ്കെടുക്കുന്നവർക്കും അഭിവാദനങ്ങൾ അർപ്പിച്ച പാപ്പാ, യുവജന പ്രേഷിതത്വത്തിന് നല്‍കുന്ന സേവനം സഭയ്ക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണെന്നും, യുവജനം നമ്മോടു സംസാരിക്കുകയും, നമ്മെ വെല്ലുവിളിക്കുകയും നമ്മുടെ സമൂഹത്തിന്‍റെ വെളിച്ചവും നിഴലും ചൂണ്ടികാണിക്കുകയും ചെയ്യുമെന്ന് അറിയിച്ച പാപ്പാ, അവരുടെ ഉൽസാഹം കൊണ്ടു ഇന്നത്തെ കാലത്തിന് ചേർന്ന ഉത്തരങ്ങൾ നൽകാൻ നമ്മെ പ്രോൽസാഹിപ്പിക്കയും ചെയ്യുമെന്ന് വ്യക്തമാക്കി

ക്രിസ്തീയ സമൂഹത്തിന് ദൈവം നൽകുന്ന വളക്കൂറുള്ള പുത്തൽ നിലമാണ് യുവജനങ്ങള്‍.  അവരെ ബഹുമാനത്തോടും ശാന്തതയോടും കൂടെ വ്യക്തിപക്വതയിലേക്ക് നയിച്ച് ദൈവകൃപയാൽ വിശ്വാസത്തിൽ നനച്ച് സ്നേഹത്തിന്‍റെയും പ്രത്യാശയുടേയും ഫലം പുറപ്പെടുവിക്കാനുള്ള ഉത്തരവാദിത്വമാണ് നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ ഓര്‍മ്മപ്പെടുത്തി.

ലോകം മുഴുവനിലുമെന്നപോലെ പ്രത്യാശയുടെ ഭൂഖണ്ഡമായ അമേരിക്കയിലും ദൈവത്തിന്‍റെ വർത്തമാനകാലമാണ് യുവതീയുവാക്കൾ. കാരണം, ദൈവത്തിന്‍റെ നന്മയുടെ പ്രത്യക്ഷീകരണമായ യേശു അവരോടൊപ്പം നടക്കുകയും, വസിക്കുകയും, യേശുവിലൂടെ വീഴ്ചകളേക്കാൾ ഉയർച്ചകളറിയുന്ന, വിലക്കുകളേക്കാൾ അനുരഞ്ജനമറിയുന്ന, വിധിക്കാതെ പുത്തൻ അവസരങ്ങൾ നല്‍കുന്ന പിതാവായ ദൈവം സ്നേഹത്തിന്‍റെ ഭാഷയിൽ  സംസാരിക്കുന്നതു തുടരുന്നു. നിങ്ങൾ യേശുവിനെ കൂടുതൽ ആഴത്തിൽ അറിയുവാനും, അങ്ങനെ ഹൃദയ സൗഹൃദത്തിൽ നിങ്ങൾക്ക് അവന്‍റെ ആദ്രതയുടെ പ്രേഷിത ശിഷ്യരായി, മറ്റു യുവാക്കളെ നിത്യ യുവാവായ അവനിലേക്കെത്തിക്കാനും, ക്രിസ്തീയ സാഹോദര്യത്തിലും ഐക്യത്തിലും ജീവിക്കാനും  സൗഹൃദത്തിന്‍റെ സന്തോഷമനുഭവിക്കാനും ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

ഗ്വദലൂപ്പയിലെ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ ലാറ്റിനമേരിക്കൻ യുവജന  അജപാലനത്തില്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരേയും പരസ്പര സ്നേഹത്തിലും അനുദിന ജീവിതത്തിലും യുവാക്കളെ നയിക്കാൻ അനുഗ്രഹം യാചിച്ചും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചും കൊണ്ടാണ് പാപ്പാ "വിശുദ്ധ നിലമാണ് യുവാക്കൾ, ദൈവത്തിന്‍റെ ഇന്നുകൾ" എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനത്തിലേക്കുള്ള തന്‍റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 November 2019, 10:55