വത്തിക്കാൻ രഹസ്യരേഖാശേഖരത്തിന്‍റെ ചിത്രം വത്തിക്കാൻ രഹസ്യരേഖാശേഖരത്തിന്‍റെ ചിത്രം 

"ചരിത്രാനുഭവം" എന്ന പേരിൽ പാപ്പായുടെ മോത്തു പ്രോപ്രിയോ

വത്തിക്കാൻ രഹസ്യരേഖാശേഖരത്തിന്‍റെ പേര് ഇനിമുതൽ വത്തിക്കാൻ അപ്പോസ്തോലിക ചരിത്രശേഖരം എന്നായിരിക്കുമെന്ന് ചരിത്രാനുഭവം എന്നപേരിൽ ഫ്രാൻസിസ് പാപ്പാ മോത്തു പ്രോപ്രിയോ പുറത്തിറക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ചരിത്രത്തിന്‍റെ മുന്നോട്ടുള്ള യാത്രയിൽ നല്ല ഉദ്ദേശ്യത്തോടെ ആരംഭിച്ച പലതും പിന്നീട് ഉദ്ദേശ്യങ്ങളോട് നീതിപുലർത്താൻ പുനരവലോകനം ചെയ്യേണ്ടിവരാറുണ്ടെന്നും അതുപോലെ തന്നെയാണ് വത്തിക്കാൻ രഹസ്യരേഖാശേഖരത്തിന്‍റെ കാര്യവുമെന്നും, കരുതലോടെ കാത്തുസൂക്ഷിച്ച അതിവിശാലമായതും, അതിപ്രധാനവുമായ ചരിത്രരേഖകളും ഇതിൽനിന്ന് മാറ്റിവയ്ക്കുന്നില്ലെന്നും പല കാലഘട്ടങ്ങളിൽ വിവിധ പേരുകൾ നൽകപ്പെട്ടിട്ടുള്ള ഈ ശേഖരം കത്തോലിക്കാസഭയ്ക്കും, സംസ്കാരത്തിനും, ലോകം മുഴുവനും, പണ്ഡിതർക്കും നൽകിയ സേവനത്തിന് കണക്കില്ലെന്നും പാപ്പാ സൂചിപ്പിച്ചു.

കാലങ്ങളായി പല വിധത്തിൽ തന്‍റെ മുൻഗാമികളും ശേഖരത്തിന്‍റെ ഉത്തരവാദിത്വമുള്ളവരും പുതിയ സാങ്കേതികവിദ്യകളും വരുത്തിയ മാറ്റങ്ങൾ വഴി കൂടുതൽ പേർക്ക് അത് പഠിക്കാനും പരിശോധിക്കാനുള്ള അവസരങ്ങൾക്കായി വരുത്തിയ നീക്കങ്ങളെ വിവരിക്കുന്ന പാപ്പാ “രഹസ്യം” എന്ന പദം ആധുനികലോകത്ത് പലപ്പോഴും തെറ്റിദ്ധാരണകൾക്കും മോശമായ വ്യാഖ്യാനങ്ങൾക്കും ഇടവരുത്തുന്നതിനാൽ വൈദിക ശ്രേഷ്ഠരോടും, തന്‍റെ സഹകാരികളോടും വത്തിക്കാന്‍ രഹസ്യ ശേഖരത്തിലെ ഉത്തരവാദിത്വത്തില്‍പ്പെട്ട മേലധികാരികളോടും ആലോചിച്ച ശേഷമാണ് ഈ മോത്തു പ്രോപ്രിയോ വഴി വത്തിക്കാൻ രഹസ്യ ശേഖരത്തിലെ സത്വത്തിനോ, ഘടനയ്ക്കോ, പ്രവർത്തനശൈലിക്കോ മാറ്റം വരുത്താതെ അപ്പോസ്തോലിക ചരിത്രശേഖരം എന്ന് പേര് മാറ്റുന്നതെന്ന് വിളംബരത്തിൽ അറിയിച്ചു.

സഭാ ചരിത്രത്തെ ഭയക്കുകയല്ല മറിച്ച് ദൈവം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുകയാണെന്നും ഒസ്സെര്‍വത്തോരെ റൊമാനോയില്‍ പ്രസിദ്ധീകരിക്കുന്ന അന്നുമുതൽ   ഇത് പ്രായോഗത്തിൽ വരുമെന്നും  അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 October 2019, 10:29