ഇറ്റലിയില്‍ അര്‍ബുദരോഗ ചകിത്സാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ 1973 ല്‍ സ്ഥാപിതമായ സംഘടനയുടെ, എ.ഐ.ഒ.എം-ന്‍റെ (ASSOCIAZIONE ITALIAN ONGOLOGIA MEDICA) 150 ഓളം പ്രതിനിധികളെ തിങ്കളാഴ്ച (02/09/19) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ ഇറ്റലിയില്‍ അര്‍ബുദരോഗ ചകിത്സാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ 1973 ല്‍ സ്ഥാപിതമായ സംഘടനയുടെ, എ.ഐ.ഒ.എം-ന്‍റെ (ASSOCIAZIONE ITALIAN ONGOLOGIA MEDICA) 150 ഓളം പ്രതിനിധികളെ തിങ്കളാഴ്ച (02/09/19) വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍ 

ആതുര ശുശ്രൂഷയില്‍ യേശുവിന്‍റെ മനോഭാവം സ്വീകരിക്കുക!

ശാരീരിക സമ്മര്‍ദ്ദങ്ങള്‍, പരിസ്ഥിതി മലീനികരണം എന്നിവയില്‍ നിന്നു വിമുക്തമായ ഒരു ജീവിത ചുറ്റുപാട് ഫലപ്രദമായ അര്‍ബുദരോഗ നിയന്ത്രണത്തിന് ആവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിസ്ഥിതി പരിപാലനവും അര്‍ബുദരോഗത്തിനെതിരായ പോരാട്ടവും ഏക പ്രശ്നത്തിന്‍റെ രണ്ടു മുഖങ്ങളാണെന്ന്, നാഗരികതയുടെയും മാനവികതയുടെയുമായ ഒരേ യുദ്ധത്തിന്‍റെ പരസ്പരപൂരകങ്ങളായ രണ്ടു വശങ്ങള്‍ ആണെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍ അര്‍ബുദരോഗ ചകിത്സാരംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ 1973 ല്‍ സ്ഥാപിതമായ സംഘടനയുടെ, എ.ഐ.ഒ.എം-ന്‍റെ (ASSOCIAZIONE ITALIAN ONGOLOGIA MEDICA) 150 ഓളം പ്രതിനിധികളെ തിങ്കളാഴ്ച (02/09/19) വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ശാരീരിക സമ്മര്‍ദ്ദങ്ങള്‍, പരിസ്ഥിതി മലീനികരണം എന്നിവയില്‍ നിന്നു വിമുക്തമായ ഒരു ജീവിത ചുറ്റുപാട് ഫലപ്രദമായ അര്‍ബുദരോഗ നിയന്ത്രണത്തിന് ആവശ്യമാണെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

പ്രകൃതിയെ, നമ്മുടെ പൊതുഭവനത്തെ ആദരിക്കുകയെന്ന നമ്മുട കടമയെക്കുറിച്ചും പാപ്പാ ഓര്‍മ്മപ്പെടുത്തി.

ആതുര ശുശ്രൂഷയില്‍ നാം യേശുവിന്‍റെ മാതൃക പിന്‍ചെല്ലേണ്ടതിന്‍റെ  പ്രാധാന്യത്തെക്കുറിച്ചു പാപ്പാ ഒരിക്കല്‍കൂടി സൂചിപ്പിച്ചു.

ചികിത്സാരംഗംത്തുപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ സാങ്കേതിക വിദ്യ മാനവ സേവനത്തിനുള്ളതാകണമെന്നും എന്നാല്‍ മനുഷ്യനെ ഒരു വസ്തുവായി തരം താഴ്ത്തുമ്പോള്‍ ആ ലക്ഷ്യത്തില്‍ നിന്ന് അത് വ്യതിചലിക്കുന്നുവെന്നും വിശദീകരിച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2019, 09:30