ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ മെത്രാൻമാര്‍ക്ക്  പാപ്പാ  സന്ദേശം നല്‍കുന്നു. ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ മെത്രാൻമാര്‍ക്ക് പാപ്പാ സന്ദേശം നല്‍കുന്നു. 

സഭാ സിനഡ് ഒരു പാർലമന്‍റല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

ഉക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയിലെ മെത്രാൻമാരോടു സിനഡും സിനഡിന്‍റെ കൂട്ടായ്മയും പരിശുദ്ധാത്മാവും എന്ന് കഴിഞ്ഞ ഞായറാഴ്ച്ചയിൽ ഒസ്സെർവതോരെ റൊമാനോ പ്രസിദ്ധീകരിച്ച സിനഡിന്‍റെ യാത്രയിൽ പരിശുദ്ധാതമാവിന്‍റെ സാന്നിധ്യത്തെക്കുറിച്ചെഴുതിയ ലേഖനം ഉദ്ധരിച്ചുകൊണ്ടാണ് സഭാ സിനഡ് ഒരു പാർലമന്‍റല്ലെന്ന് പാപ്പാ വ്യക്തമാക്കിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സിനഡിന്‍റെ യാത്ര അല്ലെങ്കിൽ സിൻഡിന്‍റെതായ ഒരു മനസ്ഥിതിയെന്നത് അഭിപ്രായങ്ങളുടെ അന്വേഷണവും അതുമായുള്ള പൊരുത്തപ്പെടലുമല്ല. നിങ്ങളുടെ അല്‍മായർ എന്തു ചിന്തിക്കുന്നുവെന്നു നിങ്ങൾ അന്വേഷിക്കണം, അറിയണം. എന്നാൽ പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമില്ലെങ്കിൽ സിനഡും സിനഡിന്‍റെ കൂട്ടായ്മയുമില്ല. സഭയില്ലെങ്കിൽ  സഭയുടെ സത്വബോധവുമില്ല എന്നും പാപ്പാ മെത്രാന്മാരോടു പറഞ്ഞു.  എന്താണ് സഭയുടെ സത്വം എന്ന് വിശുദ്ധ പൗലോസിന്‍റെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ  സഭയുടെ വിളി സുവിശേഷവൽക്കരണമാണെന്നും അതാണ് അതിന്‍റെ സത്വമെന്നും അവരെ ഓർമ്മിപ്പിച്ചു. ഈ ഒരു ചൈതന്യത്തോടെ പരിശുദ്ധാത്മാവോടൊപ്പം  സിനഡിൽ പ്രവേശിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. എഫേസൂസിലെപ്പോലെ അഭിപ്രായവ്യത്യാസങ്ങളുണ്ടാവട്ടെ എന്നാലും അവസാനം പരിശുദ്ധാത്മാവ് അവരെ കൊണ്ടു "മറിയം ദൈവത്തിന്‍റെ അമ്മ" എന്ന് പറയിപ്പിച്ചത് പോലെയാകട്ടെയെന്നും ഇതാണ് യഥാർത്ഥ വഴിയും, പരിശുദ്ധാത്മാവെന്നും പാപ്പാ ഓർമ്മിപ്പിച്ചു. നമ്മൾ  സഭയെ ഒരു സംഗമാക്കാനല്ല പ്രത്യുത സഭയാകാനാണ് ആഗ്രഹിക്കുന്നതെന്നും അങ്ങനെതന്നെ മുന്നോട്ടുപോകട്ടെയെന്നും ഫ്രാൻസിസ് പാപ്പാ ആശംസിച്ചു. എല്ലാവരെയും പരിശുദ്ധകന്യാമറിയത്തോടു ഒരുമിച്ചു പ്രാർത്ഥിക്കാൻ ക്ഷണിച്ച പാപ്പാ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഒരുമിച്ചു  ചൊല്ലി തന്‍റെ ആശീർവാദവും നൽകിയാണ് പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 September 2019, 15:47