യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ഒരു ചിത്രീകരണം, വത്തിക്കാന്‍ മ്യൂസിയത്തില്‍ യേശുവിന്‍റെ പുനരുത്ഥാനത്തിന്‍റെ ഒരു ചിത്രീകരണം, വത്തിക്കാന്‍ മ്യൂസിയത്തില്‍  

പുനുരുത്ഥാനത്തിന്‍റെ ആനന്ദമനുഭവിക്കാന്‍!

പാപ്പായുടെ ട്വീറ്റ്, പരിശുദ്ധാരൂപിയോടുള്ള ഒരു പ്രാര്‍ത്ഥന.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നമ്മുടെ ഹൃദയങ്ങള്‍ക്ക് നിത്യ യൗവനം പ്രദാനം ചെയ്യണമേ എന്ന് പാപ്പാ പരിശുദ്ധാരൂപിയോടു പ്രാര്‍ത്ഥിക്കുന്നു.

ശനിയാഴ്ച (03/08/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ പ്രാര്‍ത്ഥനയുള്ളത്.

"പരിശുദ്ധാത്മാവേ, പുനരുത്ഥാനത്തിന്‍റെ സന്തോഷം, ഹൃദയത്തിന്‍റെ ശാശ്വത താരുണ്യം ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമെ" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2019, 12:13