പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. 

70-മത് ദേശീയ ആരാധന വാരത്തിന് പാപ്പാ കത്തയച്ചു.

കാസ്റ്റെല്ലാനറ്റാ രൂപതാ മെത്രാനും, ആരാധന കാര്യങ്ങള്‍ക്കായുളള കേന്ദ്രത്തിന്‍റെ പ്രസിഡന്‍റുമായ മോൺ. ക്ലോഡിയോ മാനിയാഗോയ്ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്‍ വഴി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ കത്തയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആഗസ്റ്റ് 26 മുതൽ 29 വരെ 70-മത് ദേശീയ ആരാധന വാരം "ആരാധന: എല്ലാവരേയും ജ്ഞാനസ്നാന വിശുദ്ധിയോടുള്ള ആഹ്വാനം" എന്ന വിഷയത്തിൽ മെസീനയിൽ  വച്ചാരംഭിച്ചു. ആരാധന കാര്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തന കേന്ദ്രവും അതിരൂപതയായ മെസീന - ലിപാരി - സാന്താ ലൂസിയ ഡെല്ലും സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇറ്റലിയിലെമ്പാടുമുള്ള നൂറുകണക്കിന് പേർ പങ്കെടുത്തു.

കൗൺസിൽ പിതാക്കന്മാർ വെളിച്ചത്തു കൊണ്ടുവന്ന വിശ്വാസത്തിന്‍റെയും ക്രിസ്തീയ ജീവിതത്തിന്‍റെയും അടിസ്ഥാന സത്യം എല്ലാ വിശ്വാസികളുടെയും ശ്രദ്ധയിൽപ്പെടുത്താൻ അടുത്തിടെ ഫ്രാൻസിസ് മാർപാപ്പാ ആഗ്രഹിച്ചുവെന്ന് കാര്‍ഡിനല്‍ പിയെത്രോ പരോളിന്‍ കത്തില്‍ സൂചിപ്പിച്ചു. ആരാധനാ വിശുദ്ധിയോടെ ആഘോഷിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവരെ വിശുദ്ധീകരിക്കുകയും ഈ വിധത്തിൽ വിശുദ്ധവും ഫലപ്രദവുമായ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമെന്ന് കൗൺസിൽ പിതാക്കന്മാർ നിർബന്ധിക്കുന്നുവെന്ന് ചൂണ്ടികാട്ടി.  

ആരാധനക്രമത്തിൽ അംഗീകരിക്കപ്പെട്ടതും ആഘോഷിക്കപ്പെടുന്നതുമായ വിശുദ്ധി - ദൈവം,  അത്യുന്നതൻ, സർവ്വശക്തൻ, അനുഗ്രഹീതനായ ഏക പരമാധികാരി, രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ കർത്താവും, അമര്‍ത്ഥ്യനും എന്നതിനെയാണ് കാണിക്കുന്നതെന്ന് കാര്‍ഡിനല്‍ വ്യക്തമാക്കി.  ആരാധനയര്‍പ്പണമെന്നത് ഒരു വിശിഷ്ടമായ വേദിയാണെന്നുള്ള  ബോധ്യത്തില്‍ ആഴ്‌ചയിലെ ആഘോഷങ്ങളിൽ നിന്നും പ്രതിഫലനങ്ങളിൽ നിന്നും ദൈവത്തിന്‍റെ വിശുദ്ധി നമ്മെ ദൈവത്തിലേക്ക് ആകർഷിക്കുന്ന സൗന്ദര്യവും സത്യവും നന്മയും പാകമാകുമെന്ന് പരിശുദ്ധ പിതാവ് പ്രത്യാശിക്കുന്നതായി കാര്‍ഡിനല്‍ വെളിപ്പെടുത്തി. അതിനാൽ, നിങ്ങൾക്കായി കാത്തിരിക്കുന്ന  ദൗത്യം വിലപ്പെട്ടതാണ്: ആരാധനാക്രമത്തിൽ പ്രകടമാകുന്ന കർത്താവിന്‍റെ ജീവനുള്ള നിഗൂഡതയുടെ മഹത്വം ദൈവജനത്തിൽ വ്യാപിപ്പിക്കുക, ആരാധനാക്രമത്തിൽ മാറ്റാനാവാത്ത പങ്കിനെക്കുറിച്ച് എല്ലാവരേയും ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരാധനാക്രമീകരണം സഭയിലും അകത്തും പ്രചരിപ്പിക്ക​ണമെന്നും സൂചിപ്പിച്ചു.  സഭയുടെ പ്രാർത്ഥനയെ കൂടുതൽ ആന്തരികവത്കരിക്കാനും കർത്താവുമായും സഹോദരങ്ങളുമായും കണ്ടുമുട്ടുന്നതിന്‍റെ അനുഭവമായി അതിനെ സ്നേഹിക്കാനും അതിന്‍റെ വെളിച്ചത്തിൽ അതിലെ ഉള്ളടക്കങ്ങൾ വീണ്ടും കണ്ടെത്താനും അതിന്‍റെ ആചാരങ്ങൾ നിരീക്ഷിക്കാനും സമൂഹങ്ങളെ സഹായിക്കേണ്ട കാര്യമാണെന്ന് കർദിനാൾ പിയെത്രോ പരോളിന്‍ വെളിപ്പെടുത്തി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2019, 16:36