22.06.2019. ല്‍ കെനിയയിൽ ആചരിക്കപ്പെട്ട ലോക അഭയാർത്ഥി ദിനം 22.06.2019. ല്‍ കെനിയയിൽ ആചരിക്കപ്പെട്ട ലോക അഭയാർത്ഥി ദിനം 

ആയുധ നിർമ്മാണത്തിന്‍റെ പരിണതഫലങ്ങൾ അനുഭവിക്കുന്നവര്‍ ദുര്‍ബ്ബലരെന്ന് പാപ്പാ

2019 സെപ്റ്റംബർ 29 നു ആചരിക്കാനിരിക്കുന്ന പ്രവാസികൾക്കും അഭയാർത്ഥികൾക്കുമായുള്ള ആഗോള ദിനത്തിലേക്കുള്ള മാർപ്പാപ്പയുടെ വീഡിയോ സന്ദേശം ജൂലൈ 2 നു ഉച്ചയ്ക്ക് ഒരുമണിക്ക്പ്രസിദ്ധീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സന്ദേശത്തിൽ പ്രവാസികളെക്കുറിച്ചുള്ള  വിഷയങ്ങൾ മാത്രമല്ല ഈ മാസത്തിൽ രൂപം കൊണ്ടുവന്ന ʺആരെയും ബഹിഷ്‌കരിക്കാതിരിക്കുകʺ എന്ന ഉപവിഷയം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസത്തിലും പ്രവാസികൾക്കും അഭയാർത്ഥികൾക്കുമായുള്ള വിഭാഗത്തിന്‍റെ മാധ്യമവകുപ്പ് ഈ ആഗോള ദിനത്തിന് ഒരുക്കമായുള്ള ചിന്തകളും, വിവര കണക്കുകളും, ആഴത്തിലുള്ള പഠനങ്ങളും  കൂടുതൽ പ്രായോഗീകമായ അജപാലന രീതികൾക്കായി നൽകാറുണ്ട്. ʺനമ്മുടെ ഭയപ്പാടുകളെക്കുറിച്ചുംʺ, ʺനമ്മുടെ ഉപവിപ്രവർത്തനങ്ങളെക്കുറിച്ചുംʺ, ʺനമ്മുടെ മാനുഷീകതയെക്കുറിച്ചുʺമായിരുന്നു അതിനുമുമ്പേ അവതരിപ്പിച്ചിരുന്ന ഉപവിഷയങ്ങളെങ്കിൽ ഇപ്പോൾ  ʺആരെയും പരിത്യജിക്കരുത്ʺഎന്ന് കൂടി അതിനോട് കൂട്ടിച്ചേർക്കപ്പെട്ടു.  പുറംതള്ളിക്കളയുന്നവരോടു ഒരുപാട് ക്രൂരത കാണിക്കുന്ന  ഇന്നത്തെ ലോകത്തോടു  ഒരു അപായസൂചന കൂടി നൽകുകയാണ്  ഈ സന്ദേശം വഴി പരിശുദ്ധപിതാവ്.

"ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.സ്വര്‍ഗത്തില്‍ അവരുടെ ദൂതന്‍മാര്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു”.(മത്താ.18 :10-11) ഇത് കുടിയേറ്റക്കാരെ മാത്രമല്ല: ആരെയും ഒഴിവാക്കാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്. ലോകം എല്ലാ ദിവസവും ഒഴിവാക്കപ്പെട്ടവരോടു കൂടുതൽ ക്രൂരത കാണിക്കുന്നു. വികസിപ്പിക്കുന്നതും വികസിതവുമായ ചില വിപണികളിൽ ലാഭം നേടുന്നതിന് വികസിതരാജ്യങ്ങൾ പ്രകൃതി ഉറവിടങ്ങളെ ഉപയോഗിച്ചു തീര്‍ക്കുന്നു.

ലോകത്തിന്‍റെ ചില പ്രദേശങ്ങളെ മാത്രമേ യുദ്ധങ്ങൾ ബാധിക്കുകയുള്ളൂ; എന്നിരുന്നാലും, തോക്കുകളുടെ നിർമ്മാണവും വിൽപ്പനയും മറ്റ് പ്രദേശങ്ങളിൽ നടക്കുന്നു.  ഇത് സംഘർഷങ്ങൾ സൃഷ്ടിക്കുകയും അഭയാർഥികളെ സ്വീകരിക്കാതിരിക്കാനും അവരുടെ സംരക്ഷണം ഏറ്റെടുക്കാതിരിക്കുന്നതിനും കാരണമാക്കുന്നു. പലതവണ സമാധാനത്തെക്കുറിച്ച് നാം സംസാരിക്കാറുണ്ടെങ്കിലും ആയുധങ്ങൾ വിൽക്കപ്പെടുകയും ചെയ്യുന്നു.  ഇതിന്‍റെ കാപട്യത്തെക്കുറിച്ച് നമുക്ക് സംസാരിക്കാന്‍ കഴിയുമോ? ​എപ്പോഴും ആയുധ നിർമ്മാണത്തിന്‍റെ പരിണതഫലങ്ങൾ അനുഭവിക്കുന്നവർ ചെറിയവരും, ദരിദ്രരും, ഏറ്റവും ദുർബലരായവരും, മേശയിലിരുന്ന് ഭക്ഷണം കഴിക്കാന്‍ തടയപ്പെടുന്നവരും, വിരുന്നു മേശയില്‍ അവശേഷിക്കുന്ന അപ്പകഷണങ്ങളെ ശേഖരിക്കുന്നവരും മാത്രമാണ്.(ലൂക്കാ. 16.19-21). പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തേയ്ക്കിറങ്ങുന്ന സഭയ്ക്ക് ഭയം കൂടാതെ സമൂഹം പുറം തള്ളിയവർക്കായി സംരംഭങ്ങൾ തുടങ്ങാനും, അവിടെ ചെന്നെത്താനും, അകലങ്ങളിലായിരിക്കുന്നവരെ കണ്ടുമുട്ടാനും,  അവിടെയുള്ള ഉപവിഭാഗങ്ങളെ ക്ഷണിച്ചു കൊണ്ടുവരാൻ പറ്റുന്ന മാർഗ്ഗങ്ങൾ കാണാനും കഴിയും. ഒഴിവാക്കിക്കൊണ്ടുള്ള ഒരു വികസനം സമ്പന്നരെ വീണ്ടും സമ്പന്നരാക്കുകയും ദരിദ്രരെ അതിദരിദ്രരാക്കുകയും ചെയ്യും. ശരിയായ വികസനം ഉൾപ്പെടുത്തുന്ന (Inclusive) ഒന്നാണ്, അത് ലോകത്തിലെ എല്ലാ സ്ത്രീപുരുഷന്മാരെയും ഉൾപ്പെടുത്തി, സമഗ്രമായ വികസനവും, വരും തലമുറയെ പരിഗണിച്ചുകൊണ്ടുമുള്ളതാണ്. ശരിയായ വികസനം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഫലവത്താർന്നതുമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2019, 15:09