ബൈബിള്‍ ബൈബിള്‍ 

ബൈബിള്‍, വിതയ്ക്കപ്പെടേണ്ട ജീവന്‍റെ വചനം!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ബൈബിള്‍ അലമാരയില്‍ സൂക്ഷിക്കേണ്ട ഒരു പുസ്തകമല്ല എന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (01/07/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ വേദപുസ്തകത്തിന്‍റെ സവിശേഷതയെക്കുറിച്ച് ആവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നത്.

“ബൈബിള്‍ അലമാരയില്‍ സൂക്ഷിച്ചു വയ്ക്കേണ്ട മനോഹരമായ ഒരു പുസ്തകമല്ല, അത് വിതയ്ക്കപ്പെടേണ്ട ജീവന്‍റെ വചനമാണ്, ഉത്ഥിതനായ യേശുവിന്‍റെ നാമത്തില്‍ ജീവന്‍ പ്രാപിക്കേണ്ടതിന് നാം സ്വീകരിക്കാന്‍ അവിടന്നു നമ്മോടാവശ്യപ്പെടുന്ന ഒരു സമ്മാനമാണത്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.  

ഞായറാഴ്ച (30/06/19) പാപ്പാ കണ്ണിചേര്‍ത്ത ഒരു ട്വിറ്റര്‍ സന്ദേശം ഇങ്ങനെ ആയിരുന്നു:

“നാമെല്ലാവരും കഷ്ടപ്പാടുകളുടെ ദിനങ്ങളിലൂടെ കടന്നുപോകുന്നുണ്ട്, എന്നാല്‍ ജീവന്‍ ഒരു കൃപയാണെന്നും ദൈവം ഇല്ലായ്മയില്‍ നിന്നു ഉരുവാക്കുന്ന ഒരു അത്ഭുതമാണ് അതെന്നും നാം സദാ ഓര്‍ക്കണം” 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 July 2019, 13:27