Cristiane Murray Assistant Director, Press Office Vatican Cristiane Murray Assistant Director, Press Office Vatican 

ക്രിസ്ത്യന്‍ മുറേ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടര്‍

പാപ്പാ ഫ്രാന്‍സിസ് നടത്തിയ നിയമനം ജൂലൈ 25-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വത്തിക്കാന്‍ റേഡിയോ ജേര്‍ണലിസ്റ്റ്
1995-മുതല്‍ വത്തിക്കാന്‍ റേഡിയോയില്‍ സ്പാനിഷ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ക്രിസ്ത്യന്‍ മുറെ.  2018 - ഏപ്രില്‍ മാസംമുതല്‍ ആസന്നമാകുന്ന ആമസോണിയന്‍ സിനഡിനായി അതിന്‍റെ ജനറല്‍ സെക്രട്ടേറിയേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കവെയാണ് പാപ്പായുടെ നിയമനം ഉണ്ടായത്. ബ്രസീലിലെ റിയോ യൂണിവേഴ്സിറ്റിയില്‍നിന്നും ബിസിനസ് അഡ്മിന്സ്ട്രേഷന്‍, മാര്‍ക്കെറ്റിങ് വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
കുടുംബിനിയും രണ്ടു മക്കളുടെ അമ്മയുമായ ക്രിസത്യന്‍ മുറെ ബ്രസീലിലെ റിയോ ദി ജെന്നായോ സ്വദേശിനിയാണ്. പോര്‍ച്ചുഗീസ് മാതൃഭാഷയാക്കിയ ശ്രീമതി മുറെ ഇറ്റാലിയന്‍, സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രെഞ്ച് എന്നീ ഭാഷകളും കൈകാര്യംചെയ്യും.

നന്ദിയുടെ വാക്കുകള്‍
സഭയുടെയും പാപ്പായുടെയും വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന ജോലിയില്‍നിന്നും തന്നെ പ്രത്യേകമായി തിരഞ്ഞെടുത്ത് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് അസിസ്റ്റന്‍റ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കു നിയമിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും, ആദ്യമായി പാപ്പാ ഫ്രാന്‍സിസിനോട് പ്രത്യേക നന്ദിയുണ്ടെന്നും വ്യാഴാഴ്ച രാവിലെ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ പ്രസ്താവനയില്‍ ക്രിസ്ത്യന്‍ മുറെ വ്യക്തമാക്കി.

ആശംസകളും അഭിനന്ദനങ്ങളും
ജൂലൈ 22- Ɔ൦ തിയതി സ്ഥാനമേറ്റ വത്തിക്കാന്‍ പ്രസ്സ് ഓഫീസിന്‍റെ പുതിയ ഡയറക്ടര്‍ ഡോ. മത്തെയോ ബ്രൂണി, വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ പ്രീഫെക്ട്, ഡോക്ടര്‍ പാവുളോ റുഫീനി, വത്തിക്കാന്‍ മാധ്യമങ്ങളുടെ ചീഫ് എഡിറ്റര്‍, അന്ത്രെയാ തൊര്‍ണിയേലി എന്നിവരും ക്രിസ്ത്യന്‍ മുറെയുടെ നിയമനത്തില്‍ പ്രസ്താവനയിലൂടെ സന്തോഷം പ്രകടിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2019, 17:01