തിരുഹൃദയം തിരുഹൃദയം 

പാപ്പായുടെ, തിരുഹൃദയത്തിരുന്നാള്‍ ദിനത്തിലെ, ട്വീറ്റുകള്‍

സദാ പൊറുക്കുന്ന യേശു- പാപ്പായുടെ ട്വിറ്റര്‍ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ തിരുന്നാള്‍ ദിനത്തില്‍, അതായത്, ജൂണ്‍ 28-ന്, വെള്ളിയാഴ്ച (28/06/2019)  പാപ്പാ ഫാന്‍സീസ് മൂന്നു സന്ദേശങ്ങള്‍ ട്വിറ്ററില്‍ കണ്ണിചേര്‍ത്തു.

യേശുവിന്‍റെ തിരുഹൃദയം (#SacredHeartofJesus) എന്ന ഹാഷ്ടാഗോടുകൂടിയതാണ് ആദ്യത്തെ സന്ദേശം. അത് ഇപ്രകാരമാണ്:

“യേശു നമ്മെ നോക്കുന്നു, നമ്മെ സ്നേഹിക്കുന്നു, നമ്മെ കാത്തിരിക്കുന്നു. അവിടന്ന് സമ്പൂര്‍ണ്ണ ഹൃദയമാണ്, സകല കാരുണ്യമാണ്. ആത്മവിശ്വാസത്തോടുകൂടി നമുക്ക് യേശുവിന്‍റെ പക്കലണയാം, അവിടന്ന് എല്ലായ്പ്പോഴും നമുക്കു മാപ്പു നല്കും” 

രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശം “പ്രാ‍ര്‍ത്ഥനാ പ്രേഷിതത്വത്തിന്‍റെ” അഥവാ,  “അപ്പോസ്തല്‍ഷിപ്പ് ഓഫ് പ്രെയറിന്‍റെ” (Apostleship of Prayer) സ്ഥാപനവാര്‍ഷികത്തെക്കുറിച്ചാണ്.

“ഇന്ന് പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖലയുടെ 175-Ↄ○ വാര്‍ഷികാചരണമാണ്. യേശുവിന്‍റെ ഹൃദയത്തോടു ഒന്നായിരിക്കുന്നതിനുവേണ്ടി എന്നോടൊപ്പം പ്രാര്‍ത്ഥിക്കുന്നതിനും അവിടത്തെ പരിത്രാണദൗത്യത്തില്‍ ഒരുമിച്ചു പങ്കുചേരുന്നതിനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.” എന്നാണ് പാപ്പാ കുറിച്ചത്.

വൈദികരുടെ വിശുദ്ധീകരണം (#SanctificationOfPriests) എന്ന ഹാഷ്ടാഗോടുകൂടിയതായിരുന്നു പാപ്പായുടെ മൂന്നാമത്തെ ട്വിറ്റര്‍ സന്ദേശം.

ആ സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇപ്രകാരമാണ്:

“ഓരോ അജപാലനകര്‍മ്മവും ക്രിസ്തുവിന് ഓരോ മനുഷ്യവ്യക്തിയോടുമുള്ള സ്നേഹത്താല്‍ മുദ്രിതമാകുന്നതിനുവേണ്ടി, എല്ലാ വൈദികര്‍ക്കും പത്രോസിന്‍റെ  പിന്‍ഗാമിക്കടുത്ത എന്‍റെ ശുശ്രൂഷയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക”

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 June 2019, 06:55