മാതാവിന്‍റെ തീർത്ഥാടനകേന്ദ്രമായ Sumuleu Ciuc ല്‍ പാപ്പയെ കാണാനെത്തിയ തീര്‍ത്ഥാടക  ജനം മാതാവിന്‍റെ തീർത്ഥാടനകേന്ദ്രമായ Sumuleu Ciuc ല്‍ പാപ്പയെ കാണാനെത്തിയ തീര്‍ത്ഥാടക ജനം 

തീർഥാടനത്തിന്‍റെ വിശുദ്ധിയിയെ കുറിച് ഫ്രാൻസിസ് പാപ്പാ

മാതാവിന്‍റെ തീർത്ഥാടനകേന്ദ്രമായ Sumuleu Ciuc ല്‍ ദിവ്യബലിമധ്യേ ഫ്രാൻസിസ് പാപ്പാ നടത്തിയ ദൈവവചന പ്രഘോഷണം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ആരാധനാസ്ഥലങ്ങൾ സഭയുടെ തുറന്ന ആതുരാലയങ്ങളുടെ  കൂദാശകൾ

ചരിത്രവും, വിശ്വാസവും കൊണ്ട് സമ്പന്നമായ ഈ മാതാവിന്‍റെ തീർത്ഥാടനകേന്ദ്രത്തിൽ ഞാനും സന്തോഷപൂർവ്വം നിങ്ങളോടൊപ്പം പങ്കുചേരുന്നു. കുട്ടികൾ അമ്മയെ കാണാൻ വരുന്നതുപോലെ നമ്മള്‍ ഇവിടെ വന്ന് നാം സഹോദരീസഹോരന്മാരാണെന്നു അംഗീകരിക്കുന്നു. ആരാധനാസ്ഥലങ്ങൾ സഭയുടെ തുറന്ന ആതുരാലയങ്ങളുടെ  കൂദാശകൾ പോലെയാണ്: അവ ക്ലേശങ്ങളുടെ മദ്ധ്യേ പ്രത്യാശ വർദ്ധിപ്പിക്കുന്ന  ജീവജലം  അന്വേഷിക്കുന്ന  ദൈവത്തിന്‍റെ വിശ്വസ്ഥജനത്തിന്‍റെ  ഓർമ്മ നിലനിർത്തുന്നു.  അവ ആഘോഷ പ്രകടനങ്ങളുടെയും, കണ്ണീരിന്‍റെയും, പ്രാർത്ഥനയുടെയും ഇടമാണ്. നമ്മളിവിടെ വന്നിരിക്കുന്നത് നമ്മൾ  തീര്‍ത്ഥാടകരായതിനാലാണ്.

പെന്തക്കോസ്ത്തായ്ക്ക് മുമ്പുള്ള ശനിയാഴ്ച ഇവിടെ ഓരോവർഷവും മാതാവിന്‍റെ ബഹുമാനാർത്ഥം തീർത്ഥാടകാരായി എത്താറുണ്ട്. ഈ ട്രാൻസ്സിൽവാനിയയുടെ പാരമ്പര്യം റൊമേനിയായുടെയും, ഹങ്കറിയുടെയും സമ്പ്രദായങ്ങളെയും മാനിക്കുന്നു. മറ്റു വിശ്വാസികളും ഇതിൽ പങ്കെടുക്കുന്നതിനാൽ ഈ തീർത്ഥാടനം സംവാദത്തിന്‍റെയും, ഐക്യത്തിന്‍റെയും, സാഹോദര്യത്തിന്‍റെയും പ്രതീകമായി മാറുകയും ജീവിക്കുന്ന വിശ്വാസത്തിന്‍റെയും, പ്രത്യാശ നിറഞ്ഞ ജീവിതത്തിന്‍റെയും സാക്ഷ്യം വീണ്ടെടുക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു.

തീർത്ഥാടനം നമ്മെ ധന്യരാക്കുന്നു

തീർത്ഥാടനത്തിനിറങ്ങുക എന്നാൽ സംസ്ക്കാരത്തിലും, ഭാഷയിലും,  പാരമ്പര്യത്തിലും ധന്യരായ ഒരു ജനമായി  വീട്ടിലേക്കു മടങ്ങുക  എന്നാണ്‌. ദൈവത്തിന്‍റെ കരുണയെ പാടി വിശ്വസ്ഥരും വിശുദ്ധരുമായ ദൈവജനം മറിയത്തോടൊത്ത് അവരുടെ തീർത്ഥയാത്രയിൽ പുരോഗമിക്കുന്നു.  കാനായിലെ കല്യാണവീട്ടില്‍  പരിശുദ്ധഅമ്മ യേശുവിനോടു ആദ്യ അത്ഭുതം പ്രവർത്തിക്കാൻ അപേക്ഷിച്ചതുപോലെ ഓരോ പള്ളികളിലും നമ്മെ നോക്കി അപേക്ഷിക്കുന്നു. നമ്മെ വിഭാഗീയരാക്കുകയും വേർതിരിക്കുകയും ചെയ്യുന്ന  മുറിപ്പെടുത്തുകയും,ചിന്നഭിന്നമാക്കുകയും  സ്വരങ്ങൾ ശ്രവിച്ച് നമ്മുടെ സഹോദര സ്നേഹം നഷ്ടപ്പെടുത്താതിരിക്കാൻ യേശുവിനോടും, നമ്മളോടും അപേക്ഷിക്കുന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായ സങ്കീർണ്ണമായ ദു:ഖം നിറഞ്ഞ സാഹചര്യങ്ങൾ മറക്കാനും നിഷേധിക്കാനുമല്ല എന്നാൽ ഇവയൊന്നും സഹോദരീ സഹോദരരായി ഒന്നിച്ചു ജീവിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്‍റെ വഴിയിൽ ഒരു തടസ്സവും ഒഴിവുകഴിവുമാകരുത്.

തീർത്ഥാടനം സാഹോദര്യത്തിലേക്കു നയിക്കുന്നു

തീർത്ഥാടനത്തിന് പോവുകയെന്നാൽ ഒന്നിച്ചു യാത്ര ചെയ്യാൻ വിളിക്കപ്പെട്ടുവെന്നും നിർബന്ധിതരായിയെന്നുമുള്ള ബോധ്യത്തിൽ കർത്താവിനോടു കഴിഞ്ഞകാലത്തേയും ഇപ്പോഴുമുള്ള വെറുപ്പിനെയും, ശങ്കകളെയും മാറ്റി പുത്തൻ സാഹോദര്യ സന്ദർഭങ്ങളാക്കി  മാറ്റാനും വേണ്ട അനുഗ്രഹം ചോദിക്കലുമാണ്. നമ്മുടെ സുരക്ഷിതത്വങ്ങളും സൗകര്യങ്ങളും വെടിഞ്ഞ് കർത്താവു നൽകാനുദ്ദേശിക്കുന്ന ഒരു പുതിയ തീരത്തിലേക്കുള്ള പുറപ്പാടാണ്. തീർത്ഥാടനം ചെയ്യുകയെന്നാൽ ഒന്നിച്ച് ജീവിക്കുന്നതിലുള്ള അനിർവചനീയമായ ശക്തി കണ്ടെത്താനും ആശയവിനിമയം നടത്താനും, മറ്റുള്ളവരുമായി കൂടിച്ചേരാനും, പുണരാനും, പരസ്പരം തുണയ്ക്കാനും ധൈര്യം കാണിക്കലാണ്. തീർത്ഥാടനത്തിന് പോകുകയെന്നാൽ കുഴപ്പം നിറഞ്ഞ ജനസാഗരത്തിൽ  സാഹോദര്യത്തിന്‍റെ കലർപ്പില്ലാത്ത അനുഭവത്തിൽ ഭാഗഭാക്കാക്കുക, പരിപൂർണ്ണ ഐക്യത്തിൽ ചരിത്രം സൃഷ്ടിക്കുന്ന ഒരു വാഹനവ്യൂഹത്തിന്‍റെ ഭാഗമാവുക എന്നാണ്.(Evangelii Gaudium 87)

തീർത്ഥാടനം പ്രത്യാശയോടെ ഭാവിയെ സമീപിക്കാൻ ക്ഷണിക്കുന്നു.

തീർത്ഥാടനത്തിന് പോവുകയെന്നാൽ, എന്താകാമായിരുന്നു (ആകാതിരുന്ന) എന്നതിലേക്ക് നോക്കാതെ, നമ്മെ കാത്തിരിക്കുന്ന ഇനി ഒട്ടും നീക്കിവയ്ക്കാൻ പറ്റാത്തവയിലേക്ക് നോക്കുകയാണ്. അത് വരാൻ പോകുന്ന, നമ്മുടെ ഇടയിൽ ഇപ്പോഴുമുള്ള ഐക്യത്തിലേക്കും, സാഹോദര്യത്തിലേക്കും, നന്മയുടെ ആഗ്രഹവും, സത്യവും, നീതിയും പ്രചോദിപ്പിക്കുകയും, നയിക്കുകയും ചെയ്യുന്ന കർത്താവിൽ വിശ്വസിക്കുകയും ചെയ്യുക എന്നാണ്.(Evangelii Gaudium 71) അത്  കഴിഞ്ഞകാലത്തെ പീഡകർ ഭാവിയുടെ നായകരാകാനും ഇന്നത്തെ നായകർ നാളത്തെ പീഡകരാകാതിരിക്കാനായി നമ്മെത്തന്നെ  ഉഴിഞ്ഞുവയ്ക്കലാണ്. ഇതിന് ഒരു സാമർത്ഥ്യം ആവശ്യമുണ്ട്. ഭാവിയുടെ ഇഴകൾ പാകാനുളള ഒരു കലയാണ്. അതിനാലാണ് നമ്മൾ ', അമ്മേ, ഭാവിയുടെ ഇഴപാകാൻ ഞങ്ങളെ പഠിപ്പിക്കേണമെ എന്ന് ഒന്നിച്ചു പറയാന്‍ സഹായിക്കുന്നത്.

മറിയത്തോടൊപ്പം തീർത്ഥയാത്ര

ഈ കേന്ദ്രത്തിലെത്തിയ തീർത്ഥാടകരെന്ന നിലയിൽ നമ്മൾ മറിയത്തിലേക്കും ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ രഹസ്യത്തിലേക്കും നമ്മുടെ നോട്ടം തിരിക്കാം. മാലാഖയുടെ സന്ദേശത്തോട്  "ഇതാ" എന്നു പറഞ്ഞതുവഴി, മറിയം,നസ്രത്തിൽ നിന്നുള്ള ആ യുവതി, മൃദുലതയുടെ ഒരു വിപ്ലവത്തിന് തുടക്കമിട്ടു. ഇതാണ് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെ രഹസ്യം: അവൻ എളിയവരെ നോക്കുകയും ശക്തരെ താഴ്ത്തുകയും, അനുരജ്ഞനത്തിന്‍റെ പാതയിൽ പുറപ്പെടാൻ മറിയത്തെപ്പോലെ "ഇതാ" എന്നു പറയാൻ നമ്മെ ധൈര്യപ്പെടുത്തുകയും, പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സാഹസമെടുക്കുന്നവരെ കർത്താവ് ഒരിക്കലും നിരാശരാക്കുകയില്ല.  എല്ലാറ്റിലും കടന്നു ചെല്ലുകയും രക്ഷയുടെ സന്തോഷം നമ്മുടെ ജനത്തിൽ നിറയ്ക്കുകയും ചെയ്യാൻ സുവിശേഷത്തെ പുളിമാവാകാൻ അനുവദിച്ചു കൊണ്ട് നമുക്ക് ഒരുമിച്ച് യാത്രയാകാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 June 2019, 14:40