തടവറയെ ഓർമ്മിപ്പിക്കുന്ന ചിത്രം തടവറയെ ഓർമ്മിപ്പിക്കുന്ന ചിത്രം  

ഗോർഗോന ദ്വീപിലെ തടവുകാർക്ക് പാപ്പാ കത്തയച്ചു

ഏപ്പോഴും തെറ്റ് ചെയ്യുന്നു. എന്നാൽ ദൈവം എപ്പോഴും നമ്മോടു ക്ഷമിക്കുന്നു. ഭാവിയെ പ്രതീക്ഷയോടെ കാണുവാനും, മാറ്റങ്ങളുടെ പാതതുടരാനും ജൂൺ, 22ആം തിയതി അയച്ച തന്‍റെ കത്തിലൂടെ ലിവോർണോ പ്രവിശ്യയിൽ ഗോർഗോന ദ്വീപിൽ കഴിയുന്ന തടവുകാരോടു പാപ്പാ ആഹ്വാനം ചെയ്തു. പാപ്പാ അയച്ച കത്ത് അവരെ പ്രോത്സാഹിപ്പിച്ചതായും ആശ്വസിപ്പിച്ചതായും ഗോർഗോന തടവറയുടെ ഡയറക്ടർ കാർലോ മെസെർബോ വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"വീണ്ടെടുപ്പിന്‍റെയും പുനർവിദ്യാഭ്യാസത്തിന്‍റെയും" പാതയെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ, അവരുടെ ഉപജീവനമാർഗ്ഗമായി ലഭിക്കുന്ന മാന്യമായ ജോലിയിലൂടെ അവ സാധ്യമാക്കാമെന്നു വ്യക്തമാക്കി. തടവറയിലെ ജീവിതം അത്ര എളുപ്പമല്ല. അതിനാൽ വേദനയുടെയും വീണ്ടെടുപ്പിന്‍റെയും സ്ഥലങ്ങളിൽ സഭയുടെ മാതൃബന്ധം ദൃഢമായി പ്രകടിപ്പിക്കാൻ പ്രാദേശിക സഭാ സമൂഹങ്ങളെ എല്ലായ്പ്പോഴും ഉദ്‌ബോധിപ്പിക്കുന്നതിൽ താന്‍ പരാജയപ്പെടുന്നില്ല". പാപ്പാ വ്യക്തമാക്കി.

നാമെല്ലാവരും പാപികളാണ്, നാം ജീവിതത്തിൽ തെറ്റുകൾ വരുത്തുന്നുവെന്ന് ഓര്‍മ്മപ്പെടുത്തിയ പാപ്പാ തെറ്റുകൾക്ക് നാമെല്ലാവരും ക്ഷമ ചോദിക്കുകയും, ഇനി തെറ്റുകൾ വരുത്താതിരിക്കാനുള്ള യാത്രയിലാണെന്നും ദൈവത്തോടു ക്ഷമ യാചിക്കുമ്പോള്‍ അവിടുന്നു ക്ഷമിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ഭാവിയെ ആത്മവിശ്വാസത്തോടെ നോക്കാനും, ആന്തരീക നവീകരണത്തിന് അവരെ സഹായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അവരുടെ ചാപ്ലിന്‍റെയും, മറ്റ് അദ്ധ്യാപകരുടെയും വിലയേറിയ സഹായത്തോടെ വിശ്വാസത്തിൽ നിലനില്‍ക്കുവാനും, കരുണയിൽ സമ്പന്നനായ ദൈവം എപ്പോഴും അവരുടെ തൊട്ടടുത്ത വാതിലിലായിരിക്കുന്നുവെന്ന പ്രതീക്ഷയിലായിരിക്കാനും പാപ്പാ കത്തിലൂടെ അവരോടാവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 June 2019, 15:56