Vatican News
പൊന്തിഫിക്കൽ കൗൺസിലിന്‍റെ സയന്‍സ് അക്കാഡമി സംഘടിപ്പിച്ച സമ്മേളനത്തിൽ പാപ്പാ പൊന്തിഫിക്കൽ കൗൺസിലിന്‍റെ സയന്‍സ് അക്കാഡമി സംഘടിപ്പിച്ച സമ്മേളനത്തിൽ പാപ്പാ  (ANSA)

ജീവനെയും മനുഷ്യാന്തസ്സിനേയും തിരിച്ചറിയണം

ജീവന്‍റെ ഉദ്ദേശ്യത്തെയും, മനുഷ്യാന്തസ്സിന്‍റെ നിലനിൽപ്പിനെയും നാം തിരിച്ചറിയണമെന്ന് വത്തിക്കാനിലെ പോള്‍ നാലാമന്‍റെ കാസിനായില്‍ വച്ച് "കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രവും, എഞ്ചിനീയറിംഗും, നയവും സംബന്ധിച്ച പുതിയ തെളിവുകൾ" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പൊന്തിഫിക്കൽ കൗൺസിലിന്‍റെ സയന്‍സ് അക്കാഡമി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ രാഷ്ട്രങ്ങളിലെ ധനകാര്യ മന്ത്രീമാരുമായി കൂടികാഴ്ച നടത്തിയവസരത്തില്‍ പാപ്പാ പ്രസ്താവിച്ചു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ ന്യൂസ്

ജീവനും-മരണവും എന്നതിനേക്കാൾ ലാഭവും-നഷ്ടവും എന്നതിന് കൂടുതൽ മൂല്യമുള്ളതായി കണക്കാക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ മനുഷ്യകുടുംബത്തിന്‍റെ അനന്തമായ മൂല്യത്തെക്കാള്‍ ഒരു സ്ഥാപനത്തിന്‍റെ ആസ്ഥിക്ക് മുൻഗണന നൽകപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ നമ്മുടെ സാമ്പത്തികവും,ധാർമ്മികവുമായ കാര്യങ്ങളില്‍ വന്ന ആശയക്കുഴപ്പം മൂലമുണ്ടായ വലിയ പ്രതിസന്ധിയെ എങ്ങനെ പരിഹരിക്കാമെന്നും ദുരന്തങ്ങളിലേക്കു ലോകത്തെ നയിക്കുന്ന പ്രതിസന്ധിയെ തടയാൻ സഹായിക്കുവാനാണ് രാഷ്ട്രങ്ങളുടെ സാമ്പത്തിക നേതാക്കൾ സന്നിഹിതരായിരിക്കുന്നതെന്നും പാപ്പാ സൂചിപ്പിച്ചു. രാഷ്ട്രങ്ങളുടെ സാമ്പത്തിക നേതാക്കൾ എന്ന നിലയിൽ മാനവസമൂഹത്തെ പ്രതി വര്‍ത്തമാനത്തിലും,ഭാവിയിലും അവരുടെ ഗവൺമെന്‍റുകൾ സ്വീകരിച്ചിരിക്കുന്ന ലക്ഷ്യങ്ങളെ നേടിയെടുക്കാനുക്കാനുള്ള ഉത്തരവാദിത്വം അവര്‍ക്കുണ്ട്. ഇത് ഒരു അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് പാപ്പാ വ്യക്തമാക്കി.

ജൈവഇന്ധനങ്ങൾ ഭൂഗർഭമായി തുടരണമെന്ന് ശാസ്ത്രജ്ഞൻമാർ പറയുന്നെങ്കിലും ജൈവഇന്ധനങ്ങളിൽ നിന്നും നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി ഉയർന്നുവരുന്നു. കാറ്റ്, സൂര്യൻ, ജലം എന്നിവയിൽ നിന്നും ശുദ്ധമായ ഊർജ്ജം മനുഷ്യന് പ്രയോജനമായിട്ടുണ്ടെങ്കിലും തുടർച്ചയായി രണ്ടാം വർഷവും ശുദ്ധ ഊർജ്ജത്തിൽ നിക്ഷേപം വീണ്ടും കുറഞ്ഞുവെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി അടുത്തിടെ റിപ്പോർട്ടുചെയ്തതായി പാപ്പാ വിശദീകരിച്ചു. ആഗോള നിഷ്ക്രിയത്വത്തിന്‍റെ ഫലങ്ങൾ അത്ഭുതകരമാണ്. രണ്ടാഴ്ചകൾക്ക് മുൻപ്, നിരവധി ശാസ്ത്രഗവേഷണ കേന്ദ്രങ്ങൾ അന്തരീക്ഷത്തിൽ കാർബൺഡൈ ഓക്സൈഡിന്‍റെ സാന്ദ്രത രേഖപ്പെടുത്തി.

ആഗോള താപത്തിന്‍റെ പ്രധാനകാരണങ്ങളെ മനുഷ്യരുടെ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. ലോകമെമ്പാടുമുള്ള,  താപം, വരൾച്ച, കാട്ടുത്തീപിടിത്തം, വെള്ളപ്പൊക്കം, തീവ്രമായ അന്തരീക്ഷസ്ഥിതി, സമുദ്രനിരപ്പ് ഉയരുന്നത്, രോഗങ്ങളുടെ ഉദയം, തുടർന്നുള്ള പ്രശ്നങ്ങൾ എന്നിവ കൂ‌ടുതല്‍ മോശമാകാതിരിക്കാന്‍ അടിയന്തിരമായി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെയും പാപ്പാ ചൂണ്ടികാണിച്ചു. എല്ലാറ്റിനുമുപരിയായി, ജീവന്‍റെ ഉദ്ദേശ്യത്തെയും, മനുഷ്യാന്തസ്സിന്‍റെ നിലനിൽപ്പിനെയും നാം തിരിച്ചറിയണമെന്നും രാഷ്ട്രങ്ങളുടെ സാമ്പത്തിക നേതാക്കളുടെ പരിശ്രമങ്ങളിലും, പദ്ധതികളിലും പങ്കെടുക്കുന്നതിന് ലോകമെമ്പാടുമുള്ള  അവരുടെ സഹപ്രവർത്തകരെ ക്ഷണിക്കാൻ ആവശ്യപ്പെട്ട പാപ്പാ ശാസ്ത്രജ്ഞർ, സാങ്കേതികവിദഗ്ധന്മാര്‍, രാജ്യത്തിലെ ജനങ്ങൾ, പ്രത്യേകിച്ച് ഏറ്റവും ദരിദ്രരായവർ എന്നിവരോടു ചേര്‍ന്നുള്ള  പ്രവര്‍ത്തനങ്ങള്‍ സുസ്ഥിര വികസനത്തിന്‍റെ ലക്ഷ്യങ്ങളുലും, പാരീസ് കാലാവസ്ഥാ കരാറിലും വിജയം നേടാൻ കഴിയട്ടെയെന്നാശംസിച്ചു കൊണ്ട് തന്‍റെ പ്രഭാഷണം ഉപസംഹരിച്ചു.

28 May 2019, 15:50