പാപ്പായുടെ ഉപവിപ്രവര്‍ത്തന കാര്യാലയത്തിന്‍റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സ്ക്കി, ഗ്രീസിലെ ലെസബോസ് നഗരാധിപനുമൊത്ത്, 09/05/2019 പാപ്പായുടെ ഉപവിപ്രവര്‍ത്തന കാര്യാലയത്തിന്‍റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സ്ക്കി, ഗ്രീസിലെ ലെസബോസ് നഗരാധിപനുമൊത്ത്, 09/05/2019 

കുടിയേറ്റക്കാര്‍ക്ക് പാപ്പായുടെ സഹായം 1 ലക്ഷം യൂറോ!

ഗ്രീസിലുള്ള അഭയാര്‍ത്ഥികളോട് പാപ്പാ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഗ്രീസിലെ ലെസ്ബോസ് ദ്വീപിലുള്ള വിവിധരാജ്യക്കാരായ അഭയാര്‍ത്ഥികള്‍ക്കായി ഫ്രാന്‍സീസ് പാപ്പാ ഒരു ലക്ഷം യൂറോ, ഏകദേശം 80 ലക്ഷം രൂപ, സംഭാവന ചെയ്തു.
പാപ്പായുടെ ഉപവിപ്രവര്‍ത്തന കാര്യാലയത്തിന്‍റെ ചുമതലയുള്ള കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രയേവ്സ്ക്കിയാണ് ഗ്രീസിലെ സഭാപ്രതിനിധകള്‍ക്കൊപ്പം ലെസ്ബോസിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തി പാപ്പായുടെ ഐക്യദാര്‍ഢ്യത്തിന്‍റെ സമൂര്‍ത്താവിഷ്ക്കാരത്തിന്‍റെ അടയാളമായി ബുധാനാഴ്ച (08/05/2019) ഈ പ്രതീകാത്മക സംഭാവന ഗ്രീസിലെ കാരിത്താസിന് കൈമാറിയത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 May 2019, 13:00