ഫ്രാൻസിസ് പാപ്പാ സാൻ ജൂലിയോ ദേവാലയത്തിൽ ഫ്രാൻസിസ് പാപ്പാ സാൻ ജൂലിയോ ദേവാലയത്തിൽ  

ഫ്രാൻസിസ് പാപ്പാ സാൻ ജൂലിയോ ഇടവക സന്ദർശിച്ചു

തപസ്സുകാലത്തിലെ 5 ആം ഞായറാഴ്ച്ച, ഏപ്രിൽ ഏഴാം തിയതി പാപ്പാ തന്‍റെ അജപാലനസന്ദർശനം റോമിലെ മോന്തേ വെർദെയിലെ വിശുദ്ധ ജൂലിയോയുടെ നാമധേയത്തിലുള്ള ഇടവകയിലാണ് നടത്തിയത്. ഇത് പാപ്പാ ഫ്രാൻസിസിന്‍റെ റോമാ രൂപതയിലെ പത്തൊന്‍പതാമത്തെ ഇടവകസന്ദർശനമായിരുന്നു.

സി.റൂബിനി സി.റ്റി.സി , വത്തിക്കാന്‍ സിറ്റി

ഉച്ചതിരിഞ്ഞ് 3.45 നു ഇടവകയിലെത്തിയ പാപ്പായെ കർദിനാൾ ആഞ്ചലോ ഡൊണാറ്റിസും സഹായമെത്രാൻ മോൺ. പാവോളോ സൽവദാഗിയും ഇടവക വികാരിയായ ദാരിയോ ഫ്രത്തീനിയും അമലോത്ഭ സഭയുടെ ജനറളായ ഫാ. റിനാൽഡോ ഗ്വാരിസ്കോയും ഇടവകസമൂഹവും ചേർന്നു സ്വീകരിച്ചു.

വിശുദ്ധ കുർബാനയ്‌ക്കു മുമ്പ് പാപ്പാ രോഗികളായവരേയും, ദേവാലയ നവീകരണത്തിനായി ജീവിക്കുന്ന പുൽക്കൂടൊരുക്കി രണ്ടുവർഷത്തോളം സംഭാവന പിരിച്ച സംഘാംഗങ്ങളെയും, ഇടവകയിലെ നവദമ്പതിമാരെയും, വിവാഹത്തിനൊരുങ്ങുന്നവരെയും, കാരിത്താസിന്‍റെ സന്നദ്ധസേവകരേയും, അവർ കഴിഞ്ഞ മഞ്ഞുകാലത്ത് തണുപ്പിൽനിന്നും രക്ഷിച്ച കിടപ്പാടമില്ലാതിരുന്ന 4 വ്യക്തികളെയും സന്ദർശിച്ചു. അതിനുശേഷം ദേവാലയ നവീകരണ പ്രവർത്തനങ്ങൾ നടത്തിയവരേയും, ആദ്യകുർബാനസ്വീകരണത്തിനും സ്ഥൈര്യലേപനത്തിനും ഒരുങ്ങുന്നവരേയും, മാമോദീസയ്ക്കായി തയാറെടുക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും പാപ്പാ കണ്ട് സംസാരിച്ചു. 5.30  നു പുനരുദ്ധരിച്ച ദേവാലയത്തിൽ വചനപ്രഘോഷണം നടത്തുകയും അൾത്താര ആശീർവദിച്ച് ദിവ്യബലിയർപ്പിക്കുകയും ചെയ്തശേഷം പാപ്പാ വത്തിക്കാനിലേക്കു മടങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 April 2019, 15:30